Monday, May 6, 2024
HomeUncategorizedകരുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.

രുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.തൃശ്ശൂർ സ്വദേശി കെ.ബി അനില്‍കുമാറിനെയാണ് അറസ്റ്റ് ചെയ്ത് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയത്.

കോടതി നേരത്തെ ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് വാറന്റായി. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

കരുവന്നൂർ ബാങ്കിനെ വൻതുക ലോണെടുത്ത് കബളിപ്പിച്ചുവെന്നും ബാങ്കില്‍ ഈ രീതിയില്‍ 18 കോടി തട്ടിയെടുത്തുവെന്നുമാണ് ഇയാള്‍ക്കെതിരായ ആരോപണം. ആദ്യ ഘട്ടം കേസിലെ 55 പ്രതികളുടെ കുറ്റപത്രമാണ് സമർപ്പിച്ചത്. അതില്‍ പതിനൊന്നാം പ്രതിയാണ് അനില്‍കുമാർ. കൊച്ചിയിലെ പി എം എല്‍ എ കോടതി അനില്‍കുമാറിന്റെ ജാമ്യാപേക്ഷ ഉച്ചക്കു ശേഷം പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular