Saturday, May 4, 2024
Homeafricaആഫ്രിക്കൻ ദ്വീപിൽ കടലാമ ഇറച്ചി കഴിച്ച കുട്ടികൾക് ദാരുണ അന്ത്യം

ആഫ്രിക്കൻ ദ്വീപിൽ കടലാമ ഇറച്ചി കഴിച്ച കുട്ടികൾക് ദാരുണ അന്ത്യം

ടാന്‍സാനിയ: ആഫ്രിക്കയില്‍ ആമയിറച്ച്‌ കഴിച്ച്‌ എട്ട് കുട്ടികള്‍ അടക്കം ഒമ്ബത് പേര്‍ മരണമടഞ്ഞു.

78 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മാര്‍ച്ച്‌ അഞ്ചിനാണ് ടാന്‍സാനിയയിലെ സന്‍സിബാര്‍ ദ്വീപസമൂഹത്തില്‍ പെടുന്ന പെംബ ദ്വീപില്‍ ആളുകള്‍ കടലാമയുടെ ഇറച്ചി ഭക്ഷിച്ചത്.

ഭക്ഷ്യവിഷബാധയുടെ ഭീഷണി ഉള്ളതാണെങ്കിലും കടലാമയുടെ ഇറച്ചി ഇവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കൂന്തല്‍ അല്ലെങ്കില്‍ ചീങ്കണ്ണി ഇറച്ചിക്ക് സമാനമാണെങ്കിലും ബീഫിന്റെ രുചിയാണെന്നാണ് ഇവരുടെ വാദം. കടലാമയുടെ ഇറച്ചി കഴിച്ചവരാണ് ദുരന്തത്തില്‍പെട്ടവരെല്ലാമെന്ന് ലബോറട്ടറി പരിശോധനയില്‍ ബോധ്യപ്പെട്ടതായി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹാജി ബകാരി പറഞ്ഞു. ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കുന്ന ഒരു തരം ഭക്ഷണമായാണ് കടലാമയുടെ ഇറച്ചിയെ കണക്കാക്കുന്നത്. ഇതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും കടലാമകള്‍ കഴിക്കുന്ന വിഷകരമായ കടല്‍ സസ്യങ്ങളാണെന്ന് കരുതപ്പെടുന്നതായി ടര്‍ട്ടില്‍ ഫൗണ്ടേഷന്‍ ചാരിറ്റി പറയുന്നു.

കടലാമ ഇറച്ചിയുടെ എല്ലാ ഭാഗങ്ങളും വിഷലിപ്തമാണ്. ഇത് കഴിച്ചാല്‍ വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ മുതല്‍ നാഡീവ്യുഹങ്ങളുടെ തകര്‍ച്ചയും അബോധാവസ്ഥയിലാകുന്നതും അന്തിമമായി മരണത്തിനും വരെ കാരണമാകുമെന്ന് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular