Monday, May 6, 2024
HomeKeralaവീണ്ടും സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണമത്തില്‍ മരണം

വീണ്ടും സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണമത്തില്‍ മരണം

വീണ്ടും സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണമത്തില്‍ മരണം. ഗൂഡല്ലൂര്‍ ഓവേലിയില്‍ ഇന്നലെ രാത്രിയിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരണമടഞ്ഞു.

പെരിചയചൂണ്ടി സ്വദേശി പ്രശാന്ത് (25) ആണ് മരണമടഞ്ഞത്. രാത്രി പത്തു മണിയോടെ വനപ്രദേശത്തിന് സമീപത്തുള്ള റോഡിലൂടെ വീട്ടിലേക്ക് പോകുമ്ബോള്‍ ആന പെട്ടെന്ന് മുന്നിലേക്ക് കയറി വരികയും ആക്രമിക്കുകയുമായിരുന്നെന്നാണ് വിവരം.

ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുമ്ബോള്‍ ഇന്ന് പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. മാസങ്ങളായി ഇവിടെ കാട്ടാനയുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച അഞ്ചുമണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത് ഉള്‍പ്പെടെ കാട്ടാന ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നതിന്റെ അഞ്ചാമത്തെ സംഭവമാണ് ഇത്.

അതിനിടയില്‍ നാട്ടില്‍ കാട്ടാന ഇറങ്ങുന്നതിന്റെ വിവിധ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. തൃശൂര്‍ പാരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. വനത്തില്‍ നിന്നും നാട്ടിലിറങ്ങി റബ്ബര്‍തോട്ടത്തിനിടയിലൂടെ നടന്നുനീങ്ങിയ ആനക്കൂട്ടത്തെ ജനക്കൂട്ടം ഒച്ചയുണ്ടാക്കി വനപ്രദേശത്തേക്ക് മാറ്റി. നാലാനകളുടേയും ഒമ്ബതാനകളുടേയും രണ്ടു സംഘത്തെയാണ് നാട്ടുകാര്‍ തുരത്തിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular