Sunday, May 5, 2024
HomeIndiaലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ശന നടപടിയുമായി കമ്മീഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ശന നടപടിയുമായി കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ശന നടപടിയുമായി കമ്മീഷന്‍. ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും പശ്ചിമ ബംഗാള്‍ പോലീസ് മേധാവിയെയും തത്സഥാനത്തുനിന്ന നീക്കി.

ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയാണ് നീക്കിയത്.

മിസോറാം, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ പൊതു ഭരണ വകുപ്പിലെ സെക്രട്ടറിമാരെയും നീക്കി. സ്വന്തം ജില്ലയില്‍ മൂന്നു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ എല്ലാ ഉദ്യോഗസ്ഥരേയും തിരഞ്ഞെടുപ്പിന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനായി മാറ്റണമെന്ന് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മഹാരാഷ്ട്രയാകട്ടെ കമ്മീഷന്റെ നിര്‍ദേശം നിരസിക്കുകയും മുനിസിപ്പല്‍ കമ്മീഷണര്‍മാരേയും ഡെപ്യൂട്ടി കമ്മീഷണര്‍മാരെയും പോലും നീക്കാന്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തില്‍ ബിഎംസി കമ്മീഷണരെയും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരേയും നീക്കി ഇന്ന് ആറ് മണിക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular