Sunday, May 5, 2024
HomeIndiaടെലിഗ്രാം വഴി നഗ്ന വീഡിയോ കോള്‍: മലയാളി യുവാവില്‍നിന്ന് അഞ്ച് ലക്ഷം തട്ടിയ രാജസ്ഥാൻ സ്വദേശിനി...

ടെലിഗ്രാം വഴി നഗ്ന വീഡിയോ കോള്‍: മലയാളി യുവാവില്‍നിന്ന് അഞ്ച് ലക്ഷം തട്ടിയ രാജസ്ഥാൻ സ്വദേശിനി അറസ്റ്റില്‍

കോഴിക്കോട്: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോള്‍ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍നില്‍നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനിയെ വയനാട് സൈബർ പൊലീസ് പിടികൂടി.

രാജസ്ഥാനിലെ സവായമദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണയെ (28) ആണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്രില്‍ പോയി പിടികൂടിയത്. കേരള പോലീസ് തന്നെ തിരക്കി
രാജസ്ഥാൻ വരെയെത്തിയ ഞെട്ടലില്‍ യുവതി, തട്ടിയെടുത്ത ഉടൻ തന്നെ യുവാവിന് അയച്ചു നല്‍കി. തട്ടിപ്പിനിരയായതിനെ തുടർന്ന് സൈബർ പൊലീസില്‍ യുവാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലായത്.

2023 ജൂലൈയിലാണ് യുവാവിനെ കബളിപ്പിച്ച്‌ യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാർഡില്‍ നിന്ന് ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്‌ന വീഡിയോകോള്‍ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular