Thursday, May 2, 2024
HomeKeralaതൃശൂരില്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ കത്തിയ ശേഷം പൊട്ടിത്തെറിച്ചു: പരിഭ്രാന്തരായി നാട്ടുകാര്‍

തൃശൂരില്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ കത്തിയ ശേഷം പൊട്ടിത്തെറിച്ചു: പരിഭ്രാന്തരായി നാട്ടുകാര്‍

തൃശൂര്‍: ഓട്ടുപാറ ടൗണില്‍ നിര്‍ത്തിയിട്ട ഇലക്‌ട്രിക് സ്‌കൂട്ടര്‍ കത്തിയ ശേഷം പൊട്ടിത്തെറിച്ചു. ഓട്ടുപാറ ഫയര്‍‌സ്റ്റേഷന് 50 മീറ്റര്‍ അകലെയായിരുന്നു തീ പിടുത്തമുണ്ടായത്.

ഓട്ടുപാറ കളപ്പുരയ്ക്കല്‍ കെ ജി റോബിന്റെ ഉടമസ്ഥതയിലുള്ള ടൈലോസ് എന്ന കമ്ബനിയുടെ സ്‌കൂട്ടറാണ് കത്തി നശിച്ചത്. കത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ സ്‌കൂട്ടറില്‍ നിന്ന് പൊട്ടിത്തെറി ഉണ്ടായതോടെ ആളുകള്‍ പരിഭ്രാന്തിയിലായി.

വിവരം അറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചതിനാല്‍ മറ്റിടങ്ങളിലേക്ക് തീ പടര്‍ന്നില്ല. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു പൊട്ടിത്തെറിച്ചത്. സ്‌കൂട്ടര്‍ ആളിക്കത്തുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular