കോയമ്ബത്തൂര്‍: ആത്മീയാചാര്യനും ഇഷ ഫൗണ്ടേഷന് സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
നാലാഴ്ചയായി തുടരുന്ന കടുത്ത തലവേദനയും രക്തസ്രാവത്തേയും വീക്കത്തെയും തുടര്‍ന്ന് ഈ മാസം 17 നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. വെന്റിലേറ്ററിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മാര്‍ച്ച് 15 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തസ്രാവമുള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ നാലാഴ്ചയോളമായി കനത്ത തലവേദനയുണ്ടായിട്ടും അദ്ദേഹം ചികിത്സ തേടിയിരുന്നില്ല. മാര്‍ച്ച് എട്ടിന് മഹാശിവരാത്രി ആഘോഷങ്ങളിലും അദ്ദേഹം സജീവമായിരുന്നു.