Saturday, April 27, 2024
HomeKeralaപൗരത്വ ഭേദഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികള്‍ നാളെ മുതല്‍ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികള്‍ നാളെ മുതല്‍ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതല്‍ അഭിസംബോധന ചെയ്യും.

പ്രചരണം മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിയാണ് നടത്തുന്നത് . 22ന് കോഴിക്കോടാണ് ആദ്യ പരിപാടി. 23 – കാസർകോട്, 24 – കണ്ണൂർ, 25 – മലപ്പുറം, 27 – കൊല്ലം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍.

മുഖ്യമന്ത്രിയുടെ പാർലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി മാർച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെയാണ്. 30 ന് തിരുവനന്തപുരത്ത് ആരംഭിച്ച്‌ ഏപ്രില്‍ 22ന് കണ്ണൂരില്‍ അവസാനിക്കും. മൂന്ന് പരിപാടികള്‍ വീതമാണ് ഒരോ പാർലമെന്റ് മണ്ഡലത്തിലും ഉണ്ടാവുക.

ഏപ്രില്‍ ഒന്ന് വയനാട്, രണ്ട് – മലപ്പുറം, മൂന്ന് – എറണാകുളം, നാല് – ഇടുക്കി, അഞ്ച് – കോട്ടയം, ആറ് – ആലപ്പുഴ, ഏഴ് – മാവേലിക്കര, എട്ട് – പത്തനംതിട്ട, ഒൻപത് – കൊല്ലം, 10 – ആറ്റിങ്ങള്‍, 12 – ചാലക്കുടി, 15 – തൃശ്ശൂർ, 16 – ആലത്തൂർ, 17 – പാലക്കാട്, 18 – പൊന്നാനി, 19 – കോഴിക്കോട്, 20 – വടകര, 21- കാസർകോട്, 22 – കണ്ണൂർ എന്നിങ്ങനെയാണ് പരിപാടികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular