Saturday, April 27, 2024
HomeKeralaതൃശൂര്‍: ആര്‍.എല്‍.വി. രാമകൃഷ്ണനു നേരെയുണ്ടായ ജാത്യാധിക്ഷേപത്തിനെതിനു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡ കാണാനാവുമെന്ന് തൃശൂരിലെ യു.ഡി.എഫ്. ...

തൃശൂര്‍: ആര്‍.എല്‍.വി. രാമകൃഷ്ണനു നേരെയുണ്ടായ ജാത്യാധിക്ഷേപത്തിനെതിനു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡ കാണാനാവുമെന്ന് തൃശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ എം.പി. കുടുംബക്ഷേത്രത്തിലെ നൃത്തത്തിന് ക്ഷണിച്ചതുകൊണ്ടൊന്നും ആ പാപക്കറ കഴുകിക്കളയാനാവില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാമകൃഷ്ണനെതിരായ സത്യഭാമയുടെ പരാമര്‍ശം തന്നെ അദ്ഭുതപ്പെടുത്തി. കേരളത്തില്‍ ഇത്തരം മന:സ്ഥിതിയുള്ളവരുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സത്യഭാമയെ പോലെയുള്ള ഒരു കലാകാരിയുടെ മനസ് ഇത്രയും വികൃതമാണെന്ന് ഇപ്പോഴാണ് അറിയുന്നത്. ഇതൊന്നും കേരളത്തില്‍ വിലപ്പോകില്ല. ഇത്തരം വംശീയ പരാമര്‍ശങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കണം.ഇതിലൊക്കെ കേരളത്തിലെ ബി.ജെ.പിയുടെ പതിപ്പാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ആരോപിച്ചു. ഒരു യോഗത്തില്‍പോലും മോദിയെക്കുറിച്ച്‌ ഒരക്ഷരം പിണറായി മിണ്ടാറില്ല. രാഹുല്‍ഗാന്ധിയെ മാത്രമാണ് വിമര്‍ശിക്കാറുള്ളത്. സംഘപരിവാര്‍ മനസുള്ള മുഖ്യമന്ത്രിയാണ് പിണറായി. കോഴിക്കോട് മുഖ്യമന്ത്രി നടത്തിയ കോണ്‍ഗ്രസിനെതിരായ പ്രസംഗത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ഔദാര്യത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ ജല്‍പ്പനങ്ങള്‍ ആരും മുഖവിലക്കെടുക്കില്ലെന്നു മുരളീധരന്‍ പറഞ്ഞു. അത്രയ്ക്ക് കോണ്‍ഗ്രസ് വിരോധം പിണറായിക്ക് ഉണ്ടെങ്കില്‍ കോണ്‍ഗ്രസ് പിന്തുണയോടെയുള്ള മത്സരം വേണ്ട എന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണം. അല്ലാതെ ഇവിടെ വന്ന് പിച്ചും പേയും പറയുകയല്ല വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. കേജ്രിവാളിനെതിരായ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ കേജ്രിവാളിനെതിരേ നടപടി സ്വീകരിക്കുന്നത് തെറ്റായ സമീപനമാണ്. ഇതിനെതിരേ ശക്തമായ സമരത്തിനിറങ്ങും. തൃശൂരില്‍ പ്രചാരണത്തിന് ഇറങ്ങുമ്ബോള്‍ എല്ലാവരില്‍നിന്നും നല്ല പ്രതികരണവും പിന്തുണയുമാണ് ലഭിക്കുന്നത്. ചിലര്‍ സര്‍വേയുമായി ഇറങ്ങിയത് ആരും മുഖവിലക്കെടുക്കാന്‍ പോകുന്നില്ല. ഇത് മാനിപ്പുലേറ്റഡാണ്. വടകരയില്‍ പി. ജയരാജന്‍ വിജയിക്കുമെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ സര്‍വെയുമായി ഇറങ്ങിയിരിക്കുന്നത്. ഇങ്ങനെ ചില ഗിമ്മിക്കുകള്‍ കാണിക്കുന്നുണ്ട്. ഇതൊന്നും ആരും മുഖവിലക്കെടുക്കില്ല. ഇതുകൊണ്ടൊന്നും യു.ഡി.എഫ്. പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല. തൃശൂര്‍ ഉള്‍പ്പെടെ ഇരുപതില്‍ ഇരുപതു സീറ്റ് യു.ഡി.എഫ്. നേടുമെന്നും മുരളീധരന്‍ പറഞ്ഞു.

തൃശൂര്‍: ആര്‍.എല്‍.വി. രാമകൃഷ്ണനു നേരെയുണ്ടായ ജാത്യാധിക്ഷേപത്തിനെതിനു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡ കാണാനാവുമെന്ന് തൃശൂരിലെ യു.ഡി.എഫ്.

സ്ഥാനാര്‍ഥി കെ. മുരളീധരന്‍ എം.പി. കുടുംബക്ഷേത്രത്തിലെ നൃത്തത്തിന് ക്ഷണിച്ചതുകൊണ്ടൊന്നും ആ പാപക്കറ കഴുകിക്കളയാനാവില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാമകൃഷ്ണനെതിരായ സത്യഭാമയുടെ പരാമര്‍ശം തന്നെ അദ്ഭുതപ്പെടുത്തി. കേരളത്തില്‍ ഇത്തരം മന:സ്ഥിതിയുള്ളവരുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സത്യഭാമയെ പോലെയുള്ള ഒരു കലാകാരിയുടെ മനസ് ഇത്രയും വികൃതമാണെന്ന് ഇപ്പോഴാണ് അറിയുന്നത്. ഇതൊന്നും കേരളത്തില്‍ വിലപ്പോകില്ല. ഇത്തരം വംശീയ പരാമര്‍ശങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കണം.ഇതിലൊക്കെ കേരളത്തിലെ ബി.ജെ.പിയുടെ പതിപ്പാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ആരോപിച്ചു.

ഒരു യോഗത്തില്‍പോലും മോദിയെക്കുറിച്ച്‌ ഒരക്ഷരം പിണറായി മിണ്ടാറില്ല. രാഹുല്‍ഗാന്ധിയെ മാത്രമാണ് വിമര്‍ശിക്കാറുള്ളത്. സംഘപരിവാര്‍ മനസുള്ള മുഖ്യമന്ത്രിയാണ് പിണറായി. കോഴിക്കോട് മുഖ്യമന്ത്രി നടത്തിയ കോണ്‍ഗ്രസിനെതിരായ പ്രസംഗത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ഔദാര്യത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ ജല്‍പ്പനങ്ങള്‍ ആരും മുഖവിലക്കെടുക്കില്ലെന്നു മുരളീധരന്‍ പറഞ്ഞു. അത്രയ്ക്ക് കോണ്‍ഗ്രസ് വിരോധം പിണറായിക്ക് ഉണ്ടെങ്കില്‍ കോണ്‍ഗ്രസ് പിന്തുണയോടെയുള്ള മത്സരം വേണ്ട എന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണം.

അല്ലാതെ ഇവിടെ വന്ന് പിച്ചും പേയും പറയുകയല്ല വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. കേജ്രിവാളിനെതിരായ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ കേജ്രിവാളിനെതിരേ നടപടി സ്വീകരിക്കുന്നത് തെറ്റായ സമീപനമാണ്. ഇതിനെതിരേ ശക്തമായ സമരത്തിനിറങ്ങും.
തൃശൂരില്‍ പ്രചാരണത്തിന് ഇറങ്ങുമ്ബോള്‍ എല്ലാവരില്‍നിന്നും നല്ല പ്രതികരണവും പിന്തുണയുമാണ് ലഭിക്കുന്നത്. ചിലര്‍ സര്‍വേയുമായി ഇറങ്ങിയത് ആരും മുഖവിലക്കെടുക്കാന്‍ പോകുന്നില്ല. ഇത് മാനിപ്പുലേറ്റഡാണ്.

വടകരയില്‍ പി. ജയരാജന്‍ വിജയിക്കുമെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ സര്‍വെയുമായി ഇറങ്ങിയിരിക്കുന്നത്. ഇങ്ങനെ ചില ഗിമ്മിക്കുകള്‍ കാണിക്കുന്നുണ്ട്. ഇതൊന്നും ആരും മുഖവിലക്കെടുക്കില്ല. ഇതുകൊണ്ടൊന്നും യു.ഡി.എഫ്. പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല. തൃശൂര്‍ ഉള്‍പ്പെടെ ഇരുപതില്‍ ഇരുപതു സീറ്റ് യു.ഡി.എഫ്. നേടുമെന്നും മുരളീധരന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular