Saturday, April 27, 2024
HomeKeralaതെരഞ്ഞടുപ്പ് പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നു: തോമസ് ഐസക്കിനെതിരെ പരാതി

തെരഞ്ഞടുപ്പ് പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നു: തോമസ് ഐസക്കിനെതിരെ പരാതി

ത്തനംതിട്ട: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി യുഡിഎഫ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പ്രധാന പരാതി. ഇവയെക്കൂടാതെ
ആശാ വര്‍ക്കര്‍മാര്‍, ഹരിതസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവയെയടക്കം പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച്‌ യുഡിഎഫ് പരാതി നല്‍കിയിരിക്കുന്നത്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ ഡെസ്‌ക്കിലെ ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നും പരാതിയിലുണ്ട്. തെരഞ്ഞെടുപ്പ് ഭരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് യുഡിഎഫ് ജില്ലാ ചെയര്‍മാനാണ് പരാതി നല്‍കിയിരിക്കുന്നത്. കെ ഡിസ്‌കിലെ ജീവനക്കാരെ ഉപയോഗിച്ച്‌ അന്‍പതിനായിരം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വ്യാജവാഗ്ദാനം നല്‍കി വീടുകള്‍ കയറിയിറങ്ങി വിവരശേഖരണം നടത്തുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു. കെ ഡസ്‌ക്ക് പ്രവര്‍ത്തകരെ തൊഴില്‍ നൈപുണ്യ പരിശീലനം എന്ന പേരില്‍ തോമസ് ഐസക്കിന്റെ പ്രചാരണത്തിന് വേണ്ടി ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും ഉപയോഗിക്കുകയാണെന്നും യുഡിഎഫ് പരാതിയുണ്ട്

സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് എല്‍ഡിഎഫ് നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ ഉടന്‍ തടയണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. യുഎഡിഎഫിന്റെ ആരോപണങ്ങള്‍ എല്‍ഡിഎഫ് നിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular