Saturday, April 27, 2024
HomeIndiaപൗരന്മാരെ വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

പൗരന്മാരെ വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

പൗരന്മാരെ വോട്ട് ചെയ്യണമെന്ന് നിർബന്ധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വോട്ട് ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തം തന്നെയാണെങ്കിലും ഇക്കാര്യത്തില്‍ ആ‍ർക്കും നിർബന്ധിക്കാനാകില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

വോട്ട് ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണ് എന്നാല്‍ വോട്ടിംഗ് നിർബന്ധമാക്കിയുള്ള നിയമം രാജ്യത്ത് നിലവിലില്ലെന്നും അതുകൊണ്ടുതന്നെ ഇക്കര്യത്തില്‍ നിർബന്ധിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടികാട്ടി.

മദ്രാസ് ഹൈക്കോടതി പോളിംഗ് ദിവസത്തെ അവധിയെ കുറിച്ചുള്ള പൊതുതാല്പര്യ ഹർജിയിലാണ് ഇത് വ്യക്തമാക്കിയത്. അവധി എടുക്കുന്നവർ വോട്ടിംഗ് സ്ലിപ് ഹാജരാക്കുന്നത് നിർബന്ധം ആക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നീരീക്ഷണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular