Saturday, April 27, 2024
HomeKeralaതെരഞ്ഞെടുപ്പ് പ്രചാരണം: ടൊവിനോ തോമസിന്റെ ഫോട്ടോ ഉപയോഗിക്കുന്നതിന് വിലക്ക്സി.പി.ഐയ്ക്ക് നോട്ടീസ്

തെരഞ്ഞെടുപ്പ് പ്രചാരണം: ടൊവിനോ തോമസിന്റെ ഫോട്ടോ ഉപയോഗിക്കുന്നതിന് വിലക്ക്സി.പി.ഐയ്ക്ക് നോട്ടീസ്

തൃശൂര്‍: നടന്‍ ടൊവിനോ തോമസിന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്ക്. ഇതുസംബന്ധിച്ച്‌ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ് സി.പി.ഐയ്ക്ക് നോട്ടീസ് നല്‍കി.

തൃശൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ തന്റെ ഫെയ്‌സ് ബുക്കില്‍ ടൊവിനോക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൂങ്കുന്നത്തെ ഷൂട്ടിങ് സ്ഥലത്തുവച്ച്‌ ഇരുവരും കണ്ടുമുട്ടിയപ്പോഴാണ് ഫോട്ടോയെടുത്തത്. ഫെയ്‌സ് ബുക്കില്‍ ഫോട്ടോ വന്നതിനെ തുടര്‍ന്ന് താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്‍ഡ് അംബാസഡറാണെന്നും തന്റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ടൊവിനോ ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കിയരുന്നു.

തുടര്‍ന്ന് വി.എസ്. സുനില്‍കുമാര്‍ ഫോട്ടോകള്‍ പിന്‍വലിച്ചു. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്‍ഡ് അംബാസഡറാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സുനില്‍ കുമാറിനെതിരേ എന്‍.ഡി.എ. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സുനില്‍കുമാറില്‍ നിന്നും വിശദീകരണം തേടുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ്് ഈ വിഷയത്തില്‍ സി.പി.ഐക്ക് നോട്ടീസ് നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular