Saturday, April 27, 2024
HomeIndiaലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം നേഹ ശര്‍മ മത്സരിച്ചേക്കുമെന്ന സൂചന

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം നേഹ ശര്‍മ മത്സരിച്ചേക്കുമെന്ന സൂചന

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം നേഹ ശര്‍മ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി നേഹയുടെ പിതാവും കോണ്‍ഗ്രസ് നേതാവുമായ അജയ് ശര്‍മ.

ബിഹാറിലെ ഭഗല്‍പുരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ അജയ് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുന്നണിയിലെ സീറ്റ് പങ്കിടലില്‍ കോണ്‍ഗ്രസ് ഭഗല്‍പൂര്‍ സീറ്റ് ഉറപ്പാക്കണമെന്നും അവിടെ മകളെ മത്സരിപ്പിക്കണം എന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത് .

‘കോണ്‍ഗ്രസ് തീര്‍ച്ചയായും ഭഗല്‍പൂര്‍ സീറ്റ് എടുക്കണം. ഇവിടെ നമ്മള്‍ നല്ല പോരാട്ടം നടത്തി തന്നെ ജയിക്കും. കോണ്‍ഗ്രസിന് സീറ്റ് കിട്ടിയാല്‍ എന്റെ മകള്‍ നേഹ ശര്‍മ്മ ഇവിടെ മത്സരിക്കണം എന്നാണ് എന്റെ ആഗ്രഹം. ഞാന്‍ ഇവിടെ എംഎല്‍എയാണ് എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഞാനും മത്സരത്തിന് ഇറങ്ങാന്‍ തയ്യാറാണ്’ അജയ് ശര്‍മ്മ പറഞ്ഞു.

ഇമ്രാന്‍ ഹാഷ്മിയുടെ ക്രൂക്ക് എന്ന സിനിമയിലൂടെയാണ് നേഹ ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോളോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. യാത്രകള്‍ നടത്തുന്ന നേഹയുടെ യാത്ര വിഡിയോകള്‍ക്ക് നിരവധി ആരാധാകരാണ് സമൂഹമാധ്യമങ്ങളിലുള്ളത്. 21 ദശലക്ഷം ഫോളോവേഴ്‌സാണ് അവര്‍ക്കുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular