Saturday, April 27, 2024
HomeIndiaമുംബൈ ഇന്ത്യന്‍സിനെതിരേ ഗുജറാത്ത്‌ ടൈറ്റാന്‍സിന്‌ ജയം

മുംബൈ ഇന്ത്യന്‍സിനെതിരേ ഗുജറാത്ത്‌ ടൈറ്റാന്‍സിന്‌ ജയം

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ഗുജറാത്ത്‌ ടൈറ്റാന്‍സിന്‌ ആറ്‌ റണ്ണിന്റെ ജയം.

ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ ടൈറ്റാന്‍സ്‌ ആറ്‌ വിക്കറ്റിന്‌ 168 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്‌സ് ഒന്‍പത്‌ വിക്കറ്റിന്‌ 162 റണ്ണെന്ന നിലയില്‍ അവസാനിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ പേസര്‍ ജസ്‌പ്രീത്‌ ബുംറ തകര്‍പ്പന്‍ ബൗളിങ്‌ പുറത്തെടുത്തെങ്കിലും ടീം ജയിച്ചില്ല. നാല്‌ ഓവറില്‍ 14 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്താണു ബുംറ തകര്‍പ്പനായത്‌.

നായകനും ഓപ്പണറുമായ ശുഭ്‌മന്‍ ഗില്‍ (22 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 31), സായ്‌ സുദര്‍ശന്‍ (39 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 45), രാഹുല്‍ തെവാത്തിയ (15 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 22) എന്നിവരാണു ഗുജറാത്തിന്റെ രക്ഷകരായത്‌. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ (15 പന്തില്‍ 19), സായ്‌ സുദര്‍ശന്‍, ഡേവിഡ്‌ മില്ലര്‍ (11 പന്തില്‍ 12) എന്നിവരെയാണു ബുംറ പുറത്താക്കിയത്‌. മൊട്ടേരയിലെ നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ ഗില്ലയും സാഹയും ചേര്‍ന്നു ഗുജറാത്തിനെ കരുതലോടെ നയിച്ചു. നാലാം ഓവറിലെ അവസാന പന്തില്‍ ബുംറ സാഹയുടെ വിക്കറ്റ്‌ തെറുപ്പിച്ചു. സായ്‌ സുദര്‍ശനും ഗില്ലും ചേര്‍ന്ന്‌ സ്‌കോര്‍ 64 വരെയെത്തിച്ചു. ഗില്ലിനെ ലെഗ്‌ സ്‌പിന്നര്‍ പീയുഷ്‌ ചൗള രോഹിത്‌ ശര്‍മയുടെ കൈയിലെത്തിച്ചു. അസ്‌മത്തുള്ള ഒമര്‍സായ്‌ (11 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 17), ഡേവിഡ്‌ മില്ലര്‍ എന്നിവരുടെ കൂട്ടുപിടിച്ച്‌ സായ്‌ സുദര്‍ശന്‍ ഗുജറാത്ത്‌ സ്‌കോര്‍ 133 വരെയെത്തിച്ചു.അന്‍പതിലേക്കു കുതിച്ച സുദര്‍ശനെ ബുംറ തിലക്‌ വര്‍മയുടെ കൈയില്‍ ഭദ്രമായെത്തിച്ചു. തെവാത്തിയ അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്തതു ഗുജറാത്തിനു സഹായമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular