Saturday, April 27, 2024
HomeAsiaകടത്തിന് ഇന്ത്യ ഉത്തരവാദികളല്ല ; ഗുണം വേണേല്‍ മാലദ്വീപ് പിടിവാശി ഉപേക്ഷിക്കണമെന്ന് മുന്‍ പ്രസിഡന്റ്

കടത്തിന് ഇന്ത്യ ഉത്തരവാദികളല്ല ; ഗുണം വേണേല്‍ മാലദ്വീപ് പിടിവാശി ഉപേക്ഷിക്കണമെന്ന് മുന്‍ പ്രസിഡന്റ്

മാലി: സാമ്ബത്തീക വെല്ലുവിളി നേരിടാന്‍ ഇന്ത്യയുമായുള്ള പിടിവാശി ഉപേക്ഷിക്കണമെന്ന് മാലദ്വീപിന്റെ പ്രസിഡന്റ് മുഹമ്മദ് മൂയിസുവിനോട് മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്.

കടംവീടാന്‍ സാവകാശം നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് നിലവിലെ പ്രസിഡന്റിന് മുന്നറിയിപ്പുമായി എത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 45 കാരനായ മുയിസു 62 കാരനായ സോലിഹിനെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്.

പിടിവാശി ഉപേക്ഷിച്ച്‌ ഇന്ത്യയുമായി സംസാരിക്കാന്‍ മാലദ്വീപ് തയ്യാറാകണമെന്നും ഇബ്രാഹിം മുഹമ്മദ് സോലിഹ് മുഹമ്മദ് മൂയിസിയോട് പറഞ്ഞു. മാലദ്വീപിന്റെ സാമ്ബത്തിക വെല്ലുവിളികള്‍ക്ക് ഇന്ത്യ ഉത്തരവാദിയല്ലെന്നും റുഫിയയുടെ കടമാണ് മാലദ്വീപ് ഇന്ത്യയ്ക്ക് തന്നു വീട്ടാനുള്ളത്. 25 വര്‍ഷമാണ് വായ്പാ തിരിച്ചടവിന്റെ സമയം. ‘നമ്മുടെ അയല്‍ക്കാര്‍ നമ്മെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിന് നമ്മള്‍ പിടിവാശി അവസാനിപ്പിച്ച്‌ അവരുമായി സംസാരിക്കേണ്ടിവരും. പക്ഷേ മുയിസു വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല’ സോലിഹ് പറഞ്ഞു.

എംഡിപി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ പുനരാരംഭിക്കുകയാണെന്നും സോലിഹ് പറഞ്ഞു. നുണകള്‍ മറയ്ക്കാനാണ് മന്ത്രിമാര്‍ ഇപ്പോള്‍ കള്ളം പറയുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അതിനുശേഷവും ഇന്ത്യയെ മുയിസു വിമര്‍ശിച്ചിരുന്നു. നവംബറില്‍ അദ്ദേഹം അധികാരമേറ്റതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നുവെന്നും സോലിഹ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം പരിമിതപ്പെടുത്തുകയും ചൈനയുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular