Saturday, April 27, 2024
HomeIndia1977 ല്‍ മരിച്ച ഭര്‍ത്താവിന്റെ പെന്‍ഷന് വേണ്ടി കാത്തിരിക്കേണ്ടി വന്നത് 46 വര്‍ഷം ; 91...

1977 ല്‍ മരിച്ച ഭര്‍ത്താവിന്റെ പെന്‍ഷന് വേണ്ടി കാത്തിരിക്കേണ്ടി വന്നത് 46 വര്‍ഷം ; 91 കാരിക്ക് ഹൈക്കോടതിയുടെ വിധി

ട്ടക്ക്: ജോലിയിലിരിക്കെ മരണപ്പെട്ടുപോയ ഭര്‍ത്താവിന്റെ പെന്‍ഷന് വേണ്ടി ഒഡീഷയില്‍ വിധവയ്ക്ക് കാത്തിരിക്കേണ്ടി വന്നത് 46 വര്‍ഷം.

91 കാരിയായ സ്ത്രീയുടെ പരാതിയില്‍ കുടുംബത്തിന് പെന്‍ഷന്‍ നല്‍കാന്‍ ഒറീസ്സാ ഹൈക്കോടതി കേന്ദ്രപാഡാ ജില്ലാ കളക്ടര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി. 1977 ആഗസ്റ്റ് 26 നായിരുന്നു ഹാരാസാഹൂ എന്ന വൃദ്ധയുടെ ഭര്‍ത്താവ് മരണമടഞ്ഞത്.

മൂന്‍കാലപ്രാബല്യത്തില്‍ ഇവര്‍ക്ക് രണ്ടുമാസത്തെ അരിയര്‍ കൂടി ഉള്‍പ്പെടുത്തി പെന്‍ഷന്‍ ഉടന്‍ അനുവദിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള ജില്ലാ കളക്ടറുടെ തടസ്സവാദവും കോടതി തള്ളി. 2023 നവംബര്‍ 15 നായിരുന്നു ഓര്‍ഡര്‍ നല്‍കിയതെങ്കിലും വൃദ്ധയ്ക്ക് ഇതുവരെ പെന്‍ഷന്‍ കിട്ടിയിട്ടില്ല.

കേന്ദ്രപാഡാ ജില്ലയിലെ പാലൈ ദേരാകുണ്ഡിയില്‍ 60 വയസ്സുള്ള സര്‍ക്കാര്‍ ജീവനക്കാരനായി വിരമിച്ച മകനോടും മരുമകളോടും മൂന്ന് പേരുക്കുട്ടികള്‍ക്കുമൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. ഭര്‍ത്താവിന്റെ പെന്‍ഷന്‍ കാര്യത്തില്‍ 1991 മുതല്‍ ഇവര്‍ സ്‌കൂളിനും വിദ്യാഭ്യാസ അധികൃതര്‍ക്കുമായി അനേകം ഹര്‍ജികള്‍ ഫയല്‍ ചെയ്‌തെങ്കിലും ഒന്നും നടന്നിരുന്നില്ല. 2023 ആഗസ്റ്റ് 21 ന് ഇവരുടെ കുടുംബപെന്‍ഷനും ഗ്രാറ്റിവിറ്റിക്കുയ്ക്കും മറ്റ് സര്‍വീസ് ക്ഷേമങ്ങള്‍ക്കുമുള്ള അപേക്ഷ കേന്ദ്രപാഡ ജില്ലാ കളക്ടര്‍ തള്ളുകയും ചെയ്തിരുന്നു.

1980-81 ല്‍ അവതരിപ്പിച്ച ഫാമിലി പെന്‍ഷന് 1977 ല്‍ മരിച്ച ഭര്‍ത്താവ് അര്‍ഹനല്ല എന്നായിരുന്നു കളക്ടര്‍ നല്‍കിയ വിശദീകരണം. തുടര്‍ന്ന് ഇവര്‍ 2023 ഒക്‌ടോബര്‍ 19 ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്നായിരുന്നു കോടതി കേന്ദ്രപാഡ കളക്ടറുടെ ഉത്തരവ് ദ്ദാക്കുകയും ഭര്‍ത്താവ് ജീവിച്ചിരുന്നെങ്കില്‍ 1983 ല്‍ വിരമിക്കുമായിരുന്നു എന്നും അതുകൊണ്ടു തന്നെ പെന്‍ഷന് അവര്‍ അര്‍ഹരാണെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. രണ്ടുമാസത്തിനുള്ളില്‍ ഇവര്‍ നിര്‍ദേശം സ്വീകരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular