Saturday, April 27, 2024
HomeKeralaസ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നും സ്വര്‍ണവില പവന് 49,000 രൂപയില്‍

സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നും സ്വര്‍ണവില പവന് 49,000 രൂപയില്‍

സംസ്ഥാനത്ത് സ്വർണവിലയില്‍ മാറ്റമില്ല. ഇന്ന് ഗ്രാമിന് 6125 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 49,000 ല്‍ നില്‍ക്കുകയാണ്.

18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5100 രൂപയാണ്.

വെള്ളിയും ശനിയും തുടർച്ചയായി സ്വർണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 45 രൂപയും ശനി ഗ്രാമിന് 10 രൂപയും വീതമാണ് കുറഞ്ഞത്.

അമേരിക്കൻ ഫെഡറല്‍ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകള്‍ക്ക് പിന്നാലെയായിരുന്നു സ്വർണവില കുതിച്ചുയർന്നത്. മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വർണവില. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്.

ഈ മാസം 21നാണ് സ്വർണവില സർവകാല റെക്കോർഡിട്ടത്. ഗ്രാമിന് 6180 രൂപയും പവന് 49,440 രൂപയുമായിരുന്നു റെക്കോർഡ് വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular