Saturday, April 27, 2024
HomeIndiaഅറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ വാദം ഇന്ന്; മൂന്നാഴ്ച സാവകാശം തേടി ഇ.ഡി

അറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ വാദം ഇന്ന്; മൂന്നാഴ്ച സാവകാശം തേടി ഇ.ഡി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റ് ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും.

എന്നാല്‍ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ മൂന്നാഴ്ച സമയം വേണമെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി. ഇതിനെ കെജ്‌രിവാളിന്റെ അഭിഭാഷകര്‍ എതിര്‍ത്തു. കെജ്‌രിവാളിനെ ദീര്‍ഘകാലം ജയിലിലടയ്ക്കാനുള്ള ശ്രമമാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇന്നത്തെ മറ്റ് കേസുകള്‍ എല്ലാം പരിഗണിച്ച ശേഷമായിരിക്കും കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുക. കെജ്‌രിവാളിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കാനിരിക്കേയാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ വിചാരണ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി തള്ളിയിരുന്നു.

അതിനിടെ, കോടതി പരിസരത്ത് പ്രതിഷേധം നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയെ സമീപിക്കാനുള്ള ആരുടെയൂം മൗലികാവകാശം നിഷേധിക്കുന്നില്ല. ഇത് വ്യവസ്ഥാപിതമായ നിയമമാണ്. ആരെങ്കിലും ഈ നിയമത്തെ ലംഘിക്കാന്‍ ശ്രമിച്ചാല്‍ അതിന് ആവശ്യമായ നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ലീഗല്‍ സെല്‍ അഭിഭാഷകര്‍ കോടതികളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുവെന്ന് കാണിച്ച്‌ ആക്ടിംഗ് ചീഫ് ജസ്റ്റീസിന് ഒരു അഭിഭാഷകന്‍ കത്ത് നല്‍കിയിരുന്നു.

അതേസമയം, മദ്യനയക്കേസില്‍ എഎപിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് നടക്കുകയാണ്. എഎപി നേതാവ് ദീപക് സിംഗ്ലയുടെ വസ്തിയില്‍ അടക്കം ഡല്‍ഹിയിലും തലസ്ഥാന നഗരത്തിലുമാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. പഞ്ചാബ് എക്‌സൈസ് കമ്മീഷണര്‍ വരുണ്‍ റൂജമിന്റെ ചണ്ഡിഗഢിലെ വസതിയുല്‍ പരിശോധന നടക്കുന്നുണ്ട്.

കെജ്‌രിവാളിന്റെ ഭാര്യ സുജാത 12 മണിക്ക് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട സുജാത, കെജ്‌രിവാളിന്റെ സന്ദേശം ജനങ്ങളെ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular