Saturday, April 27, 2024
HomeIndiaജമ്മു കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് പരിഗണനയില്‍; സെപ്തംബറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്താനാകും: അമിത് ഷാ

ജമ്മു കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് പരിഗണനയില്‍; സെപ്തംബറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്താനാകും: അമിത് ഷാ

ന്യുഡല്‍ഹി: ജമ്മു കശ്മീരില്‍ നിന്ന്്സൈന്യത്തേയും സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമവും പിന്‍വലിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

സെപ്തംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെ.കെ മീഡിയ ഗ്രൂപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

സൈന്യത്തെ പിന്‍വലിച്ച്‌ ക്രമസമാധാന ചുമതല പൂര്‍ണ്ണമായും ജമ്മു കശ്മീര്‍ പോലീസിന് കൈമാറും. മൂന്‍പ് ജമ്മു കശ്മീര്‍ പോലീസിനെ ജനങ്ങള്‍ക്ക് വിശ്വാസമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരാണ് കാര്യങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമം (AFSPA) പിന്‍വലിക്കുന്നതും ആലോചനയിലാണ്. സംഘര്‍ഷ ബാധിത മേഖലയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ പരിശോധനയ്ക്കും അറസ്റ്റിനും അനിവാര്യ ഘട്ടത്തില്‍ വെടിവയ്പിനും സൈന്യത്തിന് അധികാരം നല്‍കുന്നതാണ് AFSPA. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 70 ശതമാനം ഇടത്തും ഈ നിയമം പിന്‍വലിച്ചുവെന്നും ജമ്മു കശ്മീരില്‍ മാത്രമാണ് ഇത് നിലവിലുള്ളതെന്നൂം അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.

സെപ്തംബറിനു മുന്‍പ് ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തും. ജമ്മു കശ്മീരില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പാണ്. അത് പാലിക്കും. ജനാധിപത്യമെന്നത് മൂന്ന് കുടുംബങ്ങളുടെ മാത്രമല്ല, അത് ജനങ്ങളുടെ ജനാധിപത്യമാണെന്നും അമിത് ഷാ പറഞ്ഞു.

സെപ്തംബറിന് മുന്‍പ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

എസ്.സി, എസ്.ടി, ഒബിസി സംവരണത്തിലും അമിത് ഷാ ആദ്യമായി പ്രതികരിച്ചു. ജമ്മു കശ്മീരില്‍ ഒബിസി സംവരണം കൊണ്ടുവന്നതും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തിയതും നരേന്ദ്ര മോദിയാണ്. പഞ്ചായത്ത്, മുനിസിപ്പല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഒബിസി സംവരണം കൊണ്ടുവന്നു. എസ്.സി, എസ്.ടിക്കും ഇടം നല്‍കി. ഗുജ്ജാര്‍, ബകര്‍വാല്‍, പണ്ഡിറ്റ്, എന്നിവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താതെയാണ് സംവരണം ഏര്‍പ്പെടുത്തിയത്. പാക് അധീനിവേശ കശ്മീരില്‍ നിന്ന് പുറത്താക്കപ്പെട്ടവരേയും ഉള്‍ക്കൊള്ളാന്‍ പ്രത്യേക വ്യവസ്ഥകള്‍ കൊണ്ടുവന്നു.

സംവരണ വിഷയം വഷളാക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും ശ്രമിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് അവരുടെ ഉദ്ദേശം തിരിച്ചറിയാന്‍ കഴിഞ്ഞു. 75 വര്‍ഷം കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് സംവരണം കൊടുക്കാന്‍ എന്തുകൊണ്ട് നാഷണല്‍ കോണ്‍ഫറന്‍സിന് കഴിഞ്ഞില്ലെന്നൂം അമിത് ഷാ ചോദിക്കുന്നു.

ഭീകരവാദം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്ബോള്‍ ഫാറൂഖ് അബ്ദുള്ള ഇംഗ്ലണ്ടിലേക്ക് പോയി. ആ വിഷയത്തില്‍ സംസാരിക്കാന്‍ അബ്ദുള്ളയ്ക്കും മെഹ്ബൂബയ്ക്കും ഒരു അവകാശവുമില്ല. അവരുടെ ഭരണകാലത്ത് എണ്ണമറ്റ വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നത്. മറ്റൊരു ഭരണകാലത്തും നടക്കാത്ത വിധത്തിലാണത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു വ്യാജ ഏറ്റുമുട്ടല്‍ പോലും നടന്നിട്ടില്ല. വ്യാജ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

കശ്മീരിലെ യുവാക്കളുമായാണ് സര്‍ക്കാര്‍ സംവദിക്കുന്നത്. അല്ലാതെ പാകിസ്താനില്‍ വേരുകളുള്ള സംഘടനകളുമായല്ല. അവരാണ് കശ്മീരിലെ 40,000 ഓളം യുവാക്കളുടെ മരണത്തിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular