Saturday, April 27, 2024
HomeUSAയു.എസില്‍ കപ്പലിടിച്ച്‌ പാലം തകര്‍ന്ന സംഭവം; 6 പേര്‍ മരിച്ചു; ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതര്‍

യു.എസില്‍ കപ്പലിടിച്ച്‌ പാലം തകര്‍ന്ന സംഭവം; 6 പേര്‍ മരിച്ചു; ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതര്‍

ബാള്‍ട്ടിമോര്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചൊവ്വാഴ്ച ചരക്കുകപ്പലിടിച്ച്‌ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജ് തകര്‍ന്ന അപകടത്തില്‍ ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

നദിയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇവര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. കൊടും തണുപ്പിനെ തുടര്‍ന്ന് പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു.

പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ (ഇന്ത്യന്‍ സമയം പകല്‍ 11.30) ആണ് അപകടം. സിംഗപ്പുര്‍ കമ്ബനിയായ ഗ്രേസ് ഓഷ്യന്‍ പി.ടി.ഇയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ഡാലിയാണ് അപകടത്തില്‍പെട്ടത്. ഇതിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്ന് കപ്പലിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന സിനര്‍ജി മറൈന്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ജീവനക്കാരെല്ലാം സുരക്ഷിതരാണ്.

നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പല്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണുകളിലൊന്നില്‍ ഇടിക്കുകയായിരുന്നു. മേരിലാന്‍ഡിലെ പ്രധാന തുറമുഖ നഗരമായ ബാര്‍ട്ടിമോറില്‍ പറ്റാപ്സ്‌കോ നദിക്കു മുകളില്‍ 2.57 കിലോമീറ്റര്‍ ദൂരത്തില്‍ നാലുവരിയായാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന് 47 വര്‍ഷം പഴക്കമുണ്ട്.

അപകടത്തെത്തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ നദിയിലേക്കു വീണു. പുലര്‍ച്ചെ സമയമായിരുന്നതും അധികം വാഹനങ്ങള്‍ പാലത്തിലില്ലാതിരുന്നതുമാണ് അപകടത്തിന്റെ തോത് കുറച്ചത്. കപ്പലിന്റെ മുകളിലേക്കാണു പാലം തകര്‍ന്നുവീണത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിനു തീപിടിച്ചു. കപ്പലില്‍ ഉള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular