Saturday, April 27, 2024
HomeKeralaഇടുക്കിയില്‍ കാട്ടാനകളുടെ വിളയാട്ടം; മൂന്നാര്‍ തലയാറില്‍ കടുവ പശുവിനെ കൊന്നു

ഇടുക്കിയില്‍ കാട്ടാനകളുടെ വിളയാട്ടം; മൂന്നാര്‍ തലയാറില്‍ കടുവ പശുവിനെ കൊന്നു

ടുക്കി: ഇടുക്കിയെ വിറപ്പിച്ച്‌ വീണ്ടും വന്യജീവികള്‍. ദേവികുളം, നേര്യമംഗലം, ഇടമലക്കുടി, സിങ്കുകണ്ടം, കുണ്ടള ഡാമിന് സമീപവുമാണ് രാവിലെ കാട്ടാന ഇറങ്ങിയത്.

സിങ്കുകണ്ടത്തിറങ്ങിയ ചക്കകൊമ്ബന്‍ ഒരു വീടിനു നേര്‍ക്ക് ആക്രമണം നടത്തി. വീടിന്റെ ഭിത്തിക്ക് വിള്ളലുണ്ടായി. ആര്‍ആര്‍ടി ടീം എത്തി ആനയെ വനത്തിലേക്ക് മാറ്റി

ദേവികുളത്ത് ഇന്നലെ രാത്രി എത്തിയ പടയപ്പ വ്യാപകമായ കൃഷിനാശമുണ്ടാക്കി. ആനയെ ചോലവനമേലയിലേക്ക് മാറ്റിയെങ്കിലും ജനവാസ മേഖലയില്‍ തമ്ബടിച്ചിരിക്കുകയാണ്.

ഇടമലക്കുടിയില്‍ പുലര്‍ച്ചെയെത്തിയ ആനക്കൂട്ടം പലചരക്ക് കട ഇടിച്ചുനിരത്തി. അരി അടക്കം ഭക്ഷിച്ച ശേഷമാണ് ആനകള്‍ മടങ്ങിയത്.

നേര്യമംഗലത്ത് റോഡില്‍ ഇറങ്ങിയ ആന കുറച്ചുസമയം അവിടെ നിലയുറപ്പിച്ച ശേഷം വനത്തിലേക്ക് കയറി. കുണ്ടള ഡാമിന് സമീപമെത്തിയ ആനക്കൂട്ടം അവിടെ തമ്ബടിച്ചിരിക്കുകയാണ്. ആനകള്‍ നിലവില്‍ അക്രമാസക്തരല്ലെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

അതിനിടെ, മൂന്നാര്‍ തലയാറില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. രണ്ട് മാസത്തിനിടെ കടുവ അഞ്ച് പശുക്കളെ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഒരു സ്ഥിരീകരണം നടത്തിയിട്ടില്ല. തോട്ടംതൊഴിലാളിയായ മുനിയാണ്ടിയുടെ പശുവിനെ ആണ് രാത്രി കടുവ ആക്രമിച്ചത്. ശബ്ദംകേട്ട് എത്തിയ മുനിയാണ്ടിയും ഭാര്യയും കടുവയെ കണ്ടതോടെ ബഹളം വച്ചു. ഇതോടെ കടുവ ഓടിപ്പോകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular