Saturday, April 27, 2024
HomeKeralaഹൈടെൻഷൻ വൈദ്യുതി കണക്ഷൻ അപേക്ഷകള്‍ കുമിഞ്ഞു; വടിയെടുത്ത് റഗുലേറ്ററി കമീഷൻ

ഹൈടെൻഷൻ വൈദ്യുതി കണക്ഷൻ അപേക്ഷകള്‍ കുമിഞ്ഞു; വടിയെടുത്ത് റഗുലേറ്ററി കമീഷൻ

പാലക്കാട്: മലപ്പുറം ജില്ലയിലെ കെ.എസ്.ഇ.ബി തിരൂർ ഇലക്‌ട്രിക്കല്‍ സർക്കിള്‍ ഓഫീസിന് കീഴില്‍ പുതിയ ഹൈടെൻഷൻ കണക്ഷനുകള്‍ നല്‍കാത്ത വിഷയത്തില്‍ സ്വമേധയാ ഇടപെട്ട് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ.

വൻ വീഴ്ചയാണ് വരുത്തിയതെന്നും 2003ലെ വൈദ്യുതി നിയമപ്രകാരം പിഴ ശിക്ഷ ഒഴിവാക്കാൻ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് റഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിക്ക് കത്ത് നല്‍കി. തുടർന്ന് കെ.എസ്.ഇ.ബി വിതരണ പ്രസരണ വിഭാഗം ഡയറക്ടർമാരുടെ മറുപടിയില്‍ തൃപ്തരാകാതെ ഏപ്രില്‍ 16ന് ഈ വിഷയത്തില്‍ പൊതു തെളിവെടുപ്പിന് റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചു. കെ.എസ്.ഇ.ബിയുടെ കൃത്യനിർവഹണ വീഴ്ചയില്‍ റഗുലേറ്ററി കമീഷൻ വിഷയം സ്വമേധയാ പരിഗണനയിലെടുത്ത് പൊതുതെളിവെടുപ്പ് നടത്തുന്നത് അപൂർവമാണ്.

മലപ്പുറം ജില്ലയിലെ പല സെക്ഷനുകളിലും ആവശ്യത്തിന് പ്രസരണ വിതരണ ലൈനുകളും സബ്സ്റ്റേഷനുകളും ഇല്ലാത്തത് കാരണം പുതിയ ഹൈടെൻഷൻ കണക്ഷനുകള്‍ നല്‍കാൻ സാധിക്കുന്നില്ല എന്ന വിഷയം 2018 മുതല്‍ പല ഘട്ടങ്ങളിലായി സംസ്ഥാന റെഗുലേറ്ററി കമീഷന് മുമ്ബില്‍ വന്നിരുന്നു .തിരൂർ സർക്കിളിന് കീഴിലെ പുളിക്കല്‍ കാരാട് ഇലക്‌ട്രിക്കല്‍ സെക്ഷനുകളിലാണ് കൂടുതല്‍ പ്രതിസന്ധി. കണക്ഷൻ നല്‍കാനാവാതെ കിടക്കുന്ന വിഷയം വിവിധ ഘട്ടങ്ങളില്‍ റഗുലേറ്ററി കമീഷന്റെ പരിഗണനയില്‍ വന്നെങ്കിലും കൃത്യമായ നടപടിയോ വിശദീകരണമോ കെ.എസ്.ഇ.ബി നല്‍കിയില്ല. തുടർന്ന് മാസം മുമ്ബ് തിരൂർ ഇലക്‌ട്രിക്കല്‍ സർക്കിള്‍ ഓഫീസില്‍ റെഗുലേറ്ററി കമീഷൻ നടത്തിയ പരിശോധനയില്‍ 2018 മുതലുള്ള ഹൈടെൻഷൻ കണക്ഷനുകള്‍ ലൈനുകളുടെ അപര്യാപ്തത കാരണം പറഞ്ഞ് നല്‍കിയിട്ടില്ലെന്നാണ് കണ്ടെത്തിയത്.

22 അപേക്ഷകളിലായി 8530 കെ.വി.എ വൈദ്യുതി ആവശ്യകതക്കുള്ള വൈദ്യുതിയാണ് കൊടുക്കാനാകാതെ വന്നത്. ഉപഭോ്താവിന്റെ വൈദ്യൂതിക്കുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും 2003ലെ വൈദ്യുതി നിയമത്തിന്റെ പല വകുപ്പുകളുടെയും ലംഘനമാണെന്നത് റഗുലേറ്റി കമീഷൻ ഇതുസംബന്ധിച്ച്‌ പുറത്തിറക്കിയ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനായുള്ള നിർദേശം മുതല്‍മുടക്ക് പദ്ധതി നിർദേശ ങ്ങളിലും ( കാപിറ്റല്‍ ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ഗുരുതര വീഴ്ചയാണ്.

ഓരോ പ്രദേശത്തിന്റെയും ആവശ്യകതക്കനുസരിച്ച്‌ വൈദ്യുതി വിതരണ പ്രസരണം ശൃംഖലകള്‍ നിർമ്മിച്ചു പരിപാലിക്കേണ്ടത് വൈദ്യുതി നിയമം 2003 പ്രകാരം കെഎസ്‌ഇബിയുടെ ചുമതലയാണ്.നിലവില്‍ സോളാർ അടക്കം വൈദ്യുതി ആവശ്യത്തിന് ലഭ്യമാകുന്നതുകൊണ്ട് പകല്‍സമയം വൈദ്യുതി ആവശ്യത്തിന് ഉണ്ട്. നല്‍കാൻ പറ്റാത്ത ഭൂരിഭാഗം ഹൈ ടെൻഷൻ കണക്ഷനുകളും പകല്‍ സമയങ്ങളില്‍ ഉപയോഗം വരുന്ന വ്യവസായങ്ങളുടേത് ആവാൻ സാധ്യതയുള്ളതിനാല്‍ കണക്ഷനുകള്‍ നല്‍കാതെ ഇരിക്കുന്നത് കാരണം കോടികളുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്നതെന്നാണ് റഗുലേറ്ററി കമീഷൻ ചൂണ്ടിക്കാണിക്കുന്നത്.

ഒരു പ്രദേശത്തെ വൈദ്യുതി വിതരണ പ്രസരണ സംവിധാനം പരിപാലിക്കാൻ കെഎസ്‌ഇബിക്ക് സാധിക്കുന്നില്ലെങ്കില്‍ കെ.എസ്.ഇ.ബിയുടെ വിതരണ ലൈസൻസ് അടക്കം റദ്ദ് ചെയ്ത് പുതിയ കമ്ബനിക്ക് നല്‍കാൻ പോലും റെഗുലേറ്ററി കമീഷന് അധികാരമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular