Saturday, April 27, 2024
HomeIndiaപ്രചാരണത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പോസ്റ്ററുകള്‍ ഉപയോഗിച്ചു; യൂസഫ് പത്താനെതിരെ കോണ്‍ഗ്രസ്

പ്രചാരണത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പോസ്റ്ററുകള്‍ ഉപയോഗിച്ചു; യൂസഫ് പത്താനെതിരെ കോണ്‍ഗ്രസ്

മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ യൂസഫ് പത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്.

പ്രചാരണത്തിനായി പത്താന്‍ ഇന്ത്യ 2011ല്‍ ലോകകപ്പ് ക്രിക്കറ്റില്‍ വിജയം നേടിയതിന്റെ പോസ്റ്ററുകള്‍ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നത്.

ബംഗാളിലെ ബെര്‍ഹാംപൂര്‍ മണ്ഡലത്തിലാണ് യൂസഫ് പത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. പത്താന്‍ ഇന്ത്യയുടെ വിജയത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും ഉപയോഗിച്ചെന്നും, ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

പത്താനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതരത്‌ന ജേതാവായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കം പോസ്റ്ററില്‍ ഉണ്ട്. ചിത്രം ഇന്ത്യന്‍ ടീമീന്റേതായതിനാലും ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular