Saturday, April 27, 2024
Homehealthഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?

ഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?

ക്യാന്‍സര്‍ എന്നത് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ്. ഭയത്തിന്റെ ആകെത്തുകയാണ് പലപ്പോഴും ക്യാന്‍സര്‍ എന്നത് പലര്‍ക്കും അറിയില്ല.

ഇന്നത്തെ കാലത്താവട്ടെ രോഗാവസ്ഥകള്‍ വര്‍ദ്ധിച്ച്‌ കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. സ്ത്രീകളെ ഭയപ്പെടുത്തുന്നതാണ് അണ്ഡാശയ അര്‍ബുദം, സ്ത്രീകളെ വളരെയധികം ഭയപ്പെടുത്തുന്ന ഒരു രോഗാവസ്ഥയാണ് എന്നതാണ് സത്യം. ഇതിന്റെ പ്രാധാന്യവും ലക്ഷണങ്ങളും എല്ലാം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. അണ്ഡാശയ അര്‍ബുദം ഒരു ‘നിശബ്ദ കൊലയാളിയാണ്’.

പലപ്പോഴും കൃത്യമായ ലക്ഷണങ്ങളില്ലാതെയാണ് രോഗാവസ്ഥ മുന്നോട്ട് വരുന്നത്. അതിനെ നിസ്സാരവത്കരിക്കുമ്ബോള്‍ ഉണ്ടാവുന്ന അപകടം പിന്നീടാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. രോഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് പലപ്പോഴും രോഗാവസ്ഥ കണ്ട് പിടിക്കുന്നതും. എന്നാല്‍ രോഗം വരുന്നതിന് മുന്‍പ് ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നു. അതിനെ ഒരിക്കലും നിസ്സാരമാക്കി വിടരുത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും അവഗണിക്കാന്‍ പാടില്ലാത്തതുമായ കാര്യങ്ങളെന്ന് നോക്കാം.

അണ്ഡാശയ ക്യാന്‍സര്‍ തിരിച്ചറിയാം

അണ്ഡാശയ കോശത്തില്‍ നിന്നാണ് അണ്ഡാശയ അര്‍ബുദം ഉണ്ടാകുന്നത് എന്ന് നമുക്കകറിയാം. സ്ത്രീകളില്‍ പ്രത്യുത്പാദന ആരോഗ്യത്തിന് സഹായിക്കുന്നതാണ് അണ്ഡാശയങ്ങള്‍. ഇവ വയറിന്റെ താഴെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നു. അണ്ഡാശയങ്ങള്‍ ഹോര്‍മോണുകളുടെ സ്രവത്തിനും പ്രത്യുല്‍പാദനത്തിന് അത്യാവശ്യമായ അണ്ഡാശയ ഉല്‍പാദനത്തിനും സഹായിക്കുന്നു. ഇതിനെയാണ് രോഗാവസ്ഥ പിടികൂടുന്നത്. പലപ്പോഴും പലഘടകങ്ങള്‍ ഇതിനി പിന്നിലുണ്ട്. വര്‍ദ്ധിച്ചുവരുന്ന പ്രായം, കുടുംബ ചരിത്രം, ജനിതക വ്യതിയാനങ്ങള്‍ എന്നിവയെല്ലാം ഘടകങ്ങള്‍ തന്നെയാണ്.

പ്രധാന ലക്ഷണങ്ങള്‍

രോഗാവസ്ഥയെ തിരിച്ചറിയുന്നതിന് വേണ്ടി ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. അതില്‍ ആദ്യത്തേതാണ് വയറിലുണ്ടാവുന്ന വീക്കം. പലപ്പോഴും ഇതിനെ നിസ്സാരമായി കണക്കാക്കുന്നത് വഴി രോഗാവസ്ഥ ഗുരുതരമായി മാറുന്നു. ആദ്യ ലക്ഷണം എന്നത് വയറ്റിലെ അസ്വസ്ഥതയും വീക്കവും വിശപ്പ് കുറയുന്നതുമാണ്. ഇതിനെ നിസ്സാരവത്കരിക്കുന്നതിലൂടെ രോഗാവസ്ഥ നമ്മുടെ ആരോഗ്യത്തെ പതിയെ കീഴടക്കുന്നു.

മലവിസര്‍ജ്ജന മാറ്റങ്ങള്‍

വയറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഇത് ബാധിക്കുന്നു എന്നതാണ് സത്യം. അതിന്റെ ഫലമായി പലപ്പോഴും മലവിസര്‍ജ്ജന ശീലങ്ങളില്‍ മാറ്റം സംഭവിക്കുന്നു. ഇത് കൂടാതെ പല വിധത്തിലുള്ള ആശങ്കകളും ഇതിന്റെ ഫലമായി ഉണ്ടാവുന്നു. അതൊടൊപ്പം തന്നെ വിശദീകരിക്കാന്‍ ആവാത്ത തരത്തിലുള്ള വയറുവേദനയും മലബന്ധവും അനുഭവപ്പെടുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം കാര്യങ്ങള്‍ നാം വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അപകടകരമായ അവസ്ഥകള്‍ ഉണ്ടാവുന്നു എന്നതാണ് സത്യം.

പെല്‍വിക് ഏരിയയിലെ വേദന

പെല്‍വിക് ഏരിയയില്‍ ഉണ്ടാവുന്ന വയറു വേദനയും നിസ്സാരമല്ല. ഇത് അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വേദനകള്‍ എപ്പോഴും ഒരു മുന്നറിയിപ്പ് ലക്ഷണമായി തന്നെ കണക്കാക്കേണ്ടതാണ്. കൂടാതെ ശരീരഭാരം തനിയേ കുറയുന്നതും ്ശ്രദ്ധിക്കണം. രോഗാവസ്ഥയെ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി എന്നതിന്റെ സൂചനയായിരിക്കാം പലപ്പോഴും വിശദീകരിക്കാനാവാത്ത വയറു വേദന. ഇത് വളരെയധികം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.

അസാധാരണ രക്തസ്രാവം

ആര്‍ത്തവം പോലെ തന്നെ അസാധാരണമായ രീതിയില്‍ രക്തസ്രാവം ഉണ്ടാവുന്നതും ശ്രദ്ധിക്കണം. കാരണം ഇത് അണ്ഡാശയ മുഴകളോ അല്ലെങ്കില്‍ അണ്ഡാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നോ ആയിരിക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കാതെ കൃത്യസമയത്ത് തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇടക്കിടെയുള്ള സ്‌പോട്ടിംഗും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ശ്രദ്ധിക്കേണ്ടത്

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം തന്നെ അണ്ഡാശയ ക്യാന്‍സറിന്റേത് ആയിരിക്കണം എന്നില്ല. ഒന്നോ രണ്ടോ ലക്ഷണങ്ങള്‍ ഒരുമിച്ച്‌ വന്നാല്‍ പക്ഷേ രോഗാവസ്ഥയായിരിക്കണം എന്നില്ല. എങ്കിലും ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും ഒഴിവാക്കരുത്. ഇത് പിന്നീട് ഗുരുതരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. എങ്കിലും സ്വയം കാരണം നിര്‍ണ്ണയിക്കരുത്. അത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.

രോഗത്തെ കണ്ടെത്തുക

പലപ്പോഴും രോഗത്തെ നേരത്തെ കണ്ടെത്തുക എന്നതാണ് ആദ്യത്തെ കാര്യം. എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും സ്ഥിരമായ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍, നിങ്ങളുടെ ഡോക്ടറുമായി ഒരു അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടതാണ്. രോഗാവസ്ഥ കണ്ടെത്തുകയാണെങ്കില്‍ ഒരു തരത്തിലും തുടര്‍ചികിത്സക്ക് വേണ്ടി സമയം കളയേണ്ടതില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular