Saturday, April 27, 2024
HomeEntertainmentനജീബിനെ യു.എ.ഇയിലേക്ക് ക്ഷണിച്ച്‌ മലയാളി സംരംഭകൻ

നജീബിനെ യു.എ.ഇയിലേക്ക് ക്ഷണിച്ച്‌ മലയാളി സംരംഭകൻ

ദുബൈ: ആടു ജീവിതത്തിലെ യഥാർഥ നായകൻ നജീബിനും കുടുംബത്തിനും യു.എ.ഇ കാണാനുള്ള അവസരം വാഗ്ദാനം ചെയ്ത് മലയാളി സംരംഭകൻ.

യു.എ.ഇയിലെ സ്മാർട്ട് ട്രാവല്‍സ് ഉടമ അഫി അഹ്മദാണ് നജീബിനും കുടുംബത്തിനും വിമാന ടിക്കറ്റും വിസയും ഉള്‍പ്പെടെയുള്ള ചെലവുകള്‍ വഹിക്കാമെന്ന് പ്രഖ്യാപിച്ചത്. മാർച്ച്‌ 28ന് നജീബിന്‍റെ ജീവിതം ‘ആടു ജീവിതം’ എന്നപേരില്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രദർശനത്തിനെത്തിയിരിക്കുകയാണ്.

നജീബിന്‍റെ ജീവിതം ഓരോ പ്രവാസിക്കും നടുക്കുന്ന ഓർമകളാണ് സമ്മാനിക്കുന്നതെന്ന് അഫി അഹ്മദ് പറഞ്ഞു. അദ്ദേഹം അനുഭവിച്ച കഷ്ടതകള്‍ വിവരിക്കാനാവാത്തതാണ്. വെള്ളിത്തിരയിലൂടെ ആ ജീവിതം ഇന്ന് പുറം ലോകത്തെത്തുകയാണ്. ഈ വേളയില്‍ അദ്ദേഹത്തിനും കുടുംബത്തിനും ഒരു സന്തോഷം നല്‍കണമെന്നാണ് ആഗ്രഹം. ദുബൈയില്‍ ബുർജ് ഖലീഫ ഉള്‍പ്പെടെയുള്ള അദ്ഭുതങ്ങള്‍ കാണാനും അനുഭവിക്കാനുമുള്ള അവസരം നല്‍കാനാണ് ആഗ്രഹം. അദ്ദേഹവും കുടുംബവും ആഗ്രഹിക്കുന്നുവെങ്കില്‍ മുഴുവൻ ചെലവുകളും വഹിക്കാനാണ് സ്മാർട്ട് ട്രാവലിന്‍റെ തീരുമാനമെന്നും അഫി അഹ്മദ് പറഞ്ഞു.

കഴിഞ്ഞ ഫുട്ബാള്‍ ലോകകപ്പ് വേളയില്‍ വാഴക്കാട് സ്വദേശി സുബൈറിനെയും കോവിഡ് സമയത്ത് ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ശ്രദ്ധനേടിയ നൗഷാദിനെയും ഇദ്ദേഹം ഗള്‍ഫിലേക്ക് കൊണ്ടുവന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular