Tuesday, April 30, 2024
HomeGulfയുഎഇയില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; റാസല്‍ഖൈമയില്‍ പാര്‍ക്കുകളും ബീച്ചുകളും അടച്ചു

യുഎഇയില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; റാസല്‍ഖൈമയില്‍ പാര്‍ക്കുകളും ബീച്ചുകളും അടച്ചു

യുഎഇയില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച രാവിലെ വരെ രാജ്യത്ത് പ്രതികൂല കാലാവസ്ഥയായിരിക്കും .ഇന്ന് അർദ്ധരാത്രിയോടെ മഴ ശക്തമാവും നാളെ ഇടിയോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും ചിലയിടങ്ങളില്‍ ആലിപ്പഴവർഷത്തിനും സാധ്യതയുണ്ട്.പലയിടങ്ങളിലും വെളളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

കുട്ടികളുടെയും സ്കൂള്‍ ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ സർക്കാർ സ്കൂളുകളില്‍ നാളെയും മറ്റന്നാളും പഠനം ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്. റിമോർട്ട് ക്ലാസുകള്‍ നടത്തണമെന്ന് എമിറേറ്റ്സ് സ്കൂള്‍ എജ്യുക്കേഷൻ ഫൗണ്ടേഷൻ ആണ് നിർദേശിച്ചത്. എല്ലാ സർക്കാർ ഓഫിസുകള്‍ക്കും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി റാസല്‍ഖൈമയില്‍ പാർക്കുകളും ബീച്ചുകളും ഇനി ഒരു അറിയിപ്പുണ്ടായവുന്നത് വരെ അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

പ്രതിസന്ധികളെ നേരിടാൻ എല്ലാ വിധമുന്നൊരുക്കങ്ങളും നടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുറംജോലിയില്‍ ഏർ‍പ്പെട്ടിരിക്കുന്നവർക്ക് മതിയായ സുരക്ഷാ മുൻകരുതല്‍ സ്വീകരിക്കാനും മാനവ വിഭവ ശേഷി മന്ത്രാലയം നിർദേശിച്ചു. ഇരുചക്ര വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം‍‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular