Wednesday, May 1, 2024
HomeKeralaതിരഞ്ഞെടുപ്പില്‍ സി പി എം - ബി ജെ പി ധാരണ; മുഖ്യമന്ത്രി ആര്‍ എസ്...

തിരഞ്ഞെടുപ്പില്‍ സി പി എം – ബി ജെ പി ധാരണ; മുഖ്യമന്ത്രി ആര്‍ എസ് എസിനെ പ്രീതിപ്പെടുത്തുന്നു: വി ഡി സതീശന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സി പി എം-ബി ജെ പി ധാരണയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ആര്‍ എസ് എസിനെ മുഖ്യമന്ത്രി പ്രീതിപ്പെടുത്തുകയാണ്. മുഖ്യമന്ത്രി സംഘ്പരിവാറിനെ വിമര്‍ശിക്കാതെ യു ഡി എഫിനും രാഹുല്‍ ഗാന്ധിക്കും എതിരെ പ്രസ്താവന നടത്തുന്നു. ചില സീറ്റുകളില്‍ സി പി എം-ബി ജെ പി ധാരണയുണ്ട്.

എല്ലാ ക്രിമിനലുകളെയും മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിലെ ഒരു സീറ്റിലും എല്‍ ഡി എഫും ബി ജെ പിയും വിജയിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

വടകരയില്‍ പി ആര്‍ ഏജന്‍സിയെ വെച്ച്‌ എല്‍ ഡി എഫ് നുണപ്രചാരണം നടത്തുകയാണ്. കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തെ അംഗീകരിക്കുന്നില്ല. എന്നാല്‍, പരാതി നല്‍കിയിട്ടും പോലീസ് എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് സതീശന്‍ ചോദിച്ചു.

സ്വന്തം നേതാവിന്റെ കട്ടിലിനടിയില്‍ കാമറ വെക്കുന്നവരാണ് സി പി എമ്മുകാരെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular