Thursday, May 2, 2024
HomeAsiaഇന്തോനേഷ്യയിലെ അഗ്നിപര്‍വത സ്ഫോടനം; സൂനാമിക്ക് സാധ്യത,പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു

ഇന്തോനേഷ്യയിലെ അഗ്നിപര്‍വത സ്ഫോടനം; സൂനാമിക്ക് സാധ്യത,പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു

ന്തോനേഷ്യയില്‍ നടന്ന അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.റുവാങില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ ടാഗുലാന്‍ഡാങ് ദ്വീപിലേക്ക് 800ലധികം ആളുകളെയാണ് മാറ്റി പാര്‍പിച്ചത്.

മനാഡോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപ്. വീണ്ടും സ്‌ഫോടനമുണ്ടായതോടെ കൂടുതല്‍ ആളുകളെ ഒഴിപ്പിക്കുകയായിരുന്നു.

ഇന്‍ഡോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് പര്‍വതത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനാഡോ നഗരത്തിലെ സാം റതുലാംഗി വിമാനത്താവളം അടച്ചു. 24 മണിക്കൂര്‍ നേരത്തേക്കാണ് വിമാനത്താവളം അടച്ചിടുകയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച അഞ്ചുതവണയാണ് അഗ്നിപർവത സ്ഫോടനമുണ്ടായത്. 11,000ത്തിലേറെ ആളുകളാണ് അഗ്നിപർവതത്തിന്റെ തൊട്ടടുത്ത് താമസിക്കുന്നത്. സ്‌ഫോടനത്തില്‍ അഗ്നിപർവതത്തിന്റെ ഒരു ഭാഗം തകർന്ന് കടലില്‍ വീണാല്‍ സൂനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.ഇതേതുടർന്ന് അഗ്നിപർവതത്തിന് കിഴക്കുള്ള ടാഗുലാൻഡാങ് ദ്വീപ് അപകടത്തിലാവും. ഈ ദ്വീപിലുള്ളവരോടും മാറിത്താമസിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

കടലില്‍ നിന്ന് 725 മീറ്റര്‍ ഉയരത്തിലാണ് ഈ അഗ്‌നിപര്‍വതം സ്ഥിതി ചെയ്യുന്നത്. ദ്യത്തെ സ്‌ഫോടനം ഏപ്രില്‍ 16 നാണ് നടന്നത്. പിന്നീട്, ഏപ്രില്‍ 17 രാത്രി വൈകിയും ഭയങ്കരമായ ഒരു സ്‌ഫോടനം ഉണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular