Saturday, May 4, 2024
HomeKeralaവോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയേണ്ടേ? സ്വയം പരിശോധിക്കാൻ മാര്‍ഗ്ഗങ്ങള്‍ ഇതാ

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയേണ്ടേ? സ്വയം പരിശോധിക്കാൻ മാര്‍ഗ്ഗങ്ങള്‍ ഇതാ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് തകൃതിയായി നടക്കുന്ന വേളയില്‍ വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് ജനങ്ങള്‍ക്ക് സ്വയം പരിശോധിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗള്‍.

ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുള്ള മാർഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേരുള്ള പൗരന്മാർക്ക് മാത്രമേ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളു.

ഫോണ്‍ മുഖേനയും ഓണ്‍ലൈനായും പരിശോധിക്കാനുള്ള മാർഗങ്ങള്‍

വോട്ടര്‍ ഹെല്‍പ്‌ലൈന്‍ നമ്ബറായ 1950 ലേക്ക് വിളിക്കുക. എസ്ടിഡി കോഡ് ചേര്‍ത്തു വേണം വിളിക്കാന്‍. തുടര്‍ന്ന് വോട്ടര്‍ ഐഡികാര്‍ഡ് നമ്ബര്‍ നല്‍കിയാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്ബറായ 1950 ലേക്ക് എസ്‌എംഎസ് അയക്കാം. ECI എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ടശേഷം ഇലക്ഷന്‍ ഐഡികാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയക്കുക. വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ്‌എംഎസ് ആയി ലഭിക്കും.

പത്തനംതിട്ട: വീട്ടില്‍ക്കയറി അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി. ഇന്ന് രാവിലെ റാന്നി വലിയകലുങ്ക് സ്വദേശി ചിന്നമ്മയുടെ വീട്ടിലെത്തിയ യുവാവാണ് ഇവർക്ക് കുത്തിവയ്പ്പെടുത്തത്. കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി മടങ്ങിയത്. സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം ആരംഭിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular