Wednesday, May 1, 2024
HomeKerala'പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ട ഇടതു സര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്നു'; കെ സുരേന്ദ്രന്‍

‘പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ട ഇടതു സര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്നു’; കെ സുരേന്ദ്രന്‍

കോട്ടയം: ഹലാല്‍(Halal) വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി(BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍(K Surendran). സംസ്ഥാനത്ത് ഇടതു സര്‍ക്കാരിന്റെ സഹായത്തോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ(Popular Front) അജണ്ട നടപ്പാക്കുകയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഹലാല്‍ പ്രശ്‌നമുണ്ടാക്കുന്ന വര്‍ഗീയ ശക്തികളെ കാണാതിരിക്കുകയും വോട്ട് ബാങ്ക് രാഷ്ടീയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കോട്ടയത്ത് നടന്ന കോര്‍ഗ്രൂപ്പ് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഹലാല്‍ എന്നത് ഭക്ഷണത്തിന്റെ മാത്രമല്ലെന്നും അതൊരു ഭീകരവാദ അജണ്ടയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രയ്ക്ക് ഇത് അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

സഞ്ജിത്തിന്റെ കൊലപാതക കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്ന ആവശ്യം ഹലാല്‍ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടും ഉന്നയിച്ച് ഡിസംബര്‍ 13ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിയുെട വീടിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒരിടവേളയ്ക്കു ശേഷം കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി (Jose K Mani) വീണ്ടും രാജ്യസഭയിലേക്ക് (Rajyasabha). യുഡിഎഫിന്‍റെ (UDF) ഭാഗമായി രാജ്യസഭയിലെത്തിയ സീറ്റ് ജോസ് കെ മാണി രാജിവെച്ചതോടെയാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരനെ 40നെതിരെ 96 വോട്ടുകള്‍ക്കാണ് ജോസ് കെ മാണി പരാജയപ്പെടുത്തിയത്. 136 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തിയപ്പോൾ എല്‍.ഡി.എഫിന്‍റെ (LDF) ഒരു വോട്ട് അസാധുവായത് ശ്രദ്ധേയമായി.

എല്‍.ഡി.എഫില്‍ 99 നിയമസഭാംഗങ്ങള്‍ ഉണ്ടെങ്കിലും ടി. പി. രാമകൃഷ്ണന്‍, പി. മമ്മിക്കുട്ടി എന്നിവര്‍ കോവിഡ് ബാധിതരായതിനാല്‍ 97 പേര്‍ മാത്രമാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍, ഒരു വോട്ട് അസാധുവായി. യു.ഡി.എഫിന് 41 എം.എല്‍.എമാരുടെ പിന്തുണയുണ്ടെങ്കിലും പി.ടി. തോമസ് അസുഖബാധിതനായതിനാൽ വോട്ട് ചെയ്യാൻ എത്തിയില്ല. കോവിഡ് ബാധിതനായിരുന്ന മാണി സി. കാപ്പന്‍ പി.പി.ഇ കിറ്റ് ധരിച്ചെത്തി വോട്ടു ചെയ്തു.

2014 ല്‍ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ജോസ് കെ മാണി 11 മാസം ബാക്കിനില്‍ക്കെയാണ് അംഗത്വം രാജി വെച്ച് അന്ന് രാജ്യസഭയിലേക്ക് പോയത്. യുഡിഎഫില്‍ നിന്നും മത്സരിച്ചാണ് ജോസ് കെ മാണി 2018 ജൂണില്‍ രാജ്യസഭയില്‍ എത്തിയത്. 2020 ഒക്ടോബറില്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ എത്തിയതോടെ ജോസ് കെ മാണി രാജി വെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മൂന്നു മാസം വൈകി, 2021 ജനുവരി ഒമ്പതിനാണ് ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജിവെച്ചത്.

കേരള കോണ്‍​ഗ്രസ് (എം) യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ എത്തിയതോടെ ജനുവരി 11നാണ് ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചത്. എന്നാൽ പത്തു മാസത്തിനിപ്പുറം രാജ്യസഭയിലേക്ക് എൽ ഡി എഫ് പ്രതിനിധിയായി ജോസ് കെ മാണി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലേക്ക് വന്ന പുതിയ കക്ഷിയുടെ കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റ് എന്ന നിലയ്ക്കാണ് ഇത്തവണ ജോസ് കെ മാണിയെ ഇടതുമുന്നണി സ്ഥാനാർഥിയാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular