Thursday, May 9, 2024
HomeUSAഗൗതം രാഘവൻ വൈറ്റ് ഹൗസിലെ താക്കോൽ സ്ഥാനത്തേക്ക്

ഗൗതം രാഘവൻ വൈറ്റ് ഹൗസിലെ താക്കോൽ സ്ഥാനത്തേക്ക്

വാഷിംഗ്ടൺ, ഡി.സി:   ഇന്ത്യൻ-അമേരിക്കൻ ഗൗതം രാഘവൻ വൈറ്റ് ഹൗസിലെ താക്കോൽ സ്ഥാനത്തേക്ക് നിയമിക്കുന്നതാണ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്‌ച ഔദ്യോഗികമായി പ്രഖ്യാപിച്ചു.വൈറ്റ് ഹൗസ് ഓഫീസിൽ പ്രസിഡൻഷ്യൽ പേഴ്സണലിന്റെ (WHPPO) മേധാവിയായാണ് രാഘവന് സ്ഥാനക്കയറ്റം.

നിലവിൽ പ്രസ്തുത പദവിയിലിരിക്കുന്ന കാത്തി റസലിനെ യുണിസെഫിന്റെ (UNICEF) എക്സിക്യൂട്ടീവ്  ഡയറക്ടറായി നിയമിക്കുന്ന വിവരം യു എൻ  സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം.

ഇന്ത്യയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ രാഘവൻ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്ത് സിയാറ്റലിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണ്.WHPPOയുടെ ഡെപ്യൂട്ടി ഡയറക്ടറായി റസലിനൊപ്പം മികച്ച പ്രവർത്തനമാണ് രാഘവൻ കാഴ്ചവച്ചതെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ബൈഡൻ അദ്ദേഹത്തെ നിയമിച്ചത്. പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസ്സിസ്റ്റന്റായും പ്രവർത്തിച്ചു.

ഒബാമ-ബൈഡൻ കാലയളവിൽ, വൈറ്റ് ഹൗസിൽ എൽജിബിടിക്യൂ കമ്മ്യൂണിറ്റിയുടെയും ഏഷ്യൻ-അമേരിക്കൻ ആൻഡ് പസിഫിക് ഐലൻഡർ കമ്മ്യൂണിറ്റിയുടെയും ലൈസണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.സ്വവർഗ്ഗവിവാഹിതനായ രാഘവൻ , ഭർത്താവിനും മകൾക്കുമൊപ്പമാണ് താമസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular