Thursday, May 2, 2024
HomeKeralaജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ഹരിത പ്രസിഡന്റ്

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ഹരിത പ്രസിഡന്റ്

കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് എം.എസ്.എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് ആയിശ ബാനു. ഫേസ്ബുക്കിലൂടെയായിരുന്നു ആയിശ ബാനുവിന്റെ പ്രതികരണം.
പെണ്ണ് എന്ന സ്വത്വത്തെ മുറുകെപിടിച്ചു കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കാനും ഉയരങ്ങള്‍ കീഴടക്കാനുമാണ് കുഞ്ഞുനാള്‍ തൊട്ട് പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും പെണ്ണിന്റെ അളവ് കോല്‍ ആണാണെന്ന മിഥ്യാധാരണ മാറേണ്ടതുണ്ടെന്നും ആയിശ ഫേസ്ബുക്കില്‍ കുറിച്ചു.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന കണ്‍സപ്റ്റില്‍ ആണ്‍കുട്ടികളുപയോഗിക്കുന്ന അതേ വസ്ത്രം തന്നെ വിദ്യാര്‍ത്ഥിനികള്‍ ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് അടിച്ചേല്‍പ്പിക്കലും വസ്ത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ്.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പുരോഗമനത്തിന്റെ അടയാളമല്ലെന്നും അത് പെണ്‍കുട്ടികളോട് കാണിക്കുന്ന അവഗണനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ രീതിയില്‍ വസ്ത്രം ധരിക്കുന്നതുവഴി ലിംഗസമത്വം ഉറപ്പാക്കാന്‍ സാധിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, സര്‍ക്കാര്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം അവതരിപ്പിച്ചത് മുതല്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular