Sunday, April 28, 2024
HomeKeralaസസ്‌പെന്‍ഡ് ചെയ്യപ്പെട്ട 12 എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ജോണ്‍ ബ്രിട്ടാസ് എം പി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 12 എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ജോണ്‍ ബ്രിട്ടാസ് എം പി

രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ജോണ്‍ ബ്രിട്ടാസ് എം പി. അവരെ ഒറ്റപ്പെടുത്താന്‍ ഉള്ള നീക്കത്തില്‍ ഭാഗമാകില്ല.
 12 എംപിമാര്‍ ജനങ്ങളുടെ പ്രതിനിധികളാണെന്നും അദ്ദേഹം ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തും. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 12 എംപി മാര്‍ രാജ്യത്തിന്റെ പ്രതീകമാണ്. അവര്‍ ഒറ്റക്ക് അല്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു
പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ മ്യൂസിയം അല്ലെന്ന് ശിവദാസന്‍ എംപിയും പ്രതികരിച്ചു . വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കും.
അതേസമയം സസ്പെന്‍ഷനിലായ രാജ്യസഭ എംപി മാര്‍ക്ക് രാജ്യസഭയില്‍ നിന്നും ലോക്സഭയില്‍ നിന്നുമുള്ള എംപിമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു . suspend us too എന്ന മുദ്രാവാക്യവുമായി പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്ബില്‍ പ്രതിഷേധം ശക്തമാക്കി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular