Friday, April 26, 2024
HomeKeralaകോവിഡ്-19 ന്റെയു അതിന്റെ വകഭേദങ്ങളുടെയും പരിണിത ഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ യു.എസ്. ജനത ഇപ്പോള്‍ പ്രതിരോധകുത്തി വയ്പുകള്‍ക്ക്...

കോവിഡ്-19 ന്റെയു അതിന്റെ വകഭേദങ്ങളുടെയും പരിണിത ഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ യു.എസ്. ജനത ഇപ്പോള്‍ പ്രതിരോധകുത്തി വയ്പുകള്‍ക്ക് തിരക്ക് കൂട്ടുന്നു. എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കുത്തിവയ്പ് സാമഗ്രികളുമായി പല സ്ഥാപനങ്ങളിലും കാത്ത് നിന്നിരുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ കുറെപേരെ പിന്‍വലിച്ചു കഴിഞ്ഞു. ടെസ്റ്റിംഗ് സംവിധാനം ഗവണ്‍മെന്റ്/ ഗവണ്‍മെന്റ് ഇതരസ്ഥാപനങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍ എത്ര ടെസ്റ്റിംഗ് സംവിധാനം എവിടെയൊക്കെ ലഭ്യമാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഔദ്യോഗിക വക്താക്കള്‍ പറയുന്നു. ഇപ്പോള്‍ റാപ്പിഡ് ടെസ്റ്റുകള്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്ത് നടത്താന്‍ കുറഞ്ഞത് മൂന്നിരട്ടിയെങ്കിലും ചെലവ് വരുമെന്നാണ് പറയുന്നത്. ഈ ചെലവ് ഒഴിവാക്കാന്‍ ടെസ്റ്റിംഗ് വേണ്ട എന്ന് തീരുമാനിച്ചാല്‍ ബന്ധുമിത്രാദികളില്‍ ആര്‍ക്കെങ്കിലും രോഗം പകര്‍ന്നു നല്‍കിയേക്കാം. കോവിഡ് -19 ന്റെ ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന വകഭേദങ്ങള്‍ പ്രകടമായ ലക്ഷണങ്ങള്‍ പലപ്പോഴും കാണിക്കുകയില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്രിസ്മസ് ഈവിന്റെയോ ന്യൂഇയേഴ്‌സ് ഈവിന്റെയോ അതുമല്ലെങ്കില്‍ ഇവയുടെ ഡേ ആഫ്ടര്‍ ദിനങ്ങളിലോ നടക്കുന്ന ആഘോഷരാവങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ചിലപ്പോള്‍ കുറെയധികം ദിവസങ്ങളില്‍ ഏകരായി തന്നെ കഴിയേണ്ടി വരാം. ടെസ്റ്റിംഗിന് മുതിരുന്നവര്‍ക്ക് തങ്ങളുടെ കൗണ്ടികളില്‍ നിന്നോ സംസ്ഥാന ഓഫീസുകളില്‍ നിന്നോ മൂന്ന് ദിവസത്തിനകം ടെസ്റ്റിംഗിന്റെ ഫലം അറിയാന്‍ കഴിയും എന്ന് ഫെഡറല്‍ അധികാരികള്‍ അറിയിക്കുന്നു. എന്നാല്‍ ടെസ്റ്റിംഗ് നടത്താന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെട്ടു തങ്ങളുടെ ഡേറ്റ നെഗറ്റീവാണോ പോസിറ്റീവാണോ എന്നറിയാന്‍ കഴിയാതെ ഇരിക്കുന്നവരെകുറിച്ച് ഗവണ്‍മെന്റ് അറിയിപ്പുകള്‍ ഒന്നും പറയുന്നില്ല. ഒരു ടെസ്റ്റിംഗ് നടത്തി കിട്ടാന്‍ കാക്കേണ്ട കടമ്പകള്‍ തീര്‍ത്തും അസാദ്ധ്യമല്ല. പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ അന്വേഷിച്ച് കാസ്റ്റിംഗ് വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഇപ്പോഴുള്ള തിരക്ക് വളരെ അസാധാരണമാണ്. മഹാമാരിയുടെ പ്രഭവകേന്ദ്രമായി വീണ്ടും പകര്‍ച്ചപ്പനി ന്യൂയോര്‍ക്കിനെ പ്രതിസന്ധിയിലാക്കുമ്പോള്‍ ന്യൂയോര്‍ക്ക് പ്രതിദിനം 5 ലക്ഷം അറ്റ്‌ഹോം ടെസ്റ്റിംഗ് കിറ്റ്‌സ് വിതരണം ചെയ്യുവാനും ടെസ്റ്റിംഗ് സൈറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. വിമര്‍ശകര്‍ ഇത്രയും വിപുലമായ സംവിധാനത്തെയും ചെലവിനെയും ചോദ്യം ചെയ്യുന്നു. എന്നാല്‍ മണിക്കൂറുകളോളം ടെസ്റ്റിംഗിന് വേണ്ടി നീണ്ട ക്യൂവില്‍ കാത്തുനിന്നവരുടെ പരാതികള്‍ക്ക് മറുപടി ആയാണ്. ഈ നടപടി എന്നാണ് ഔദ്യോഗീക വിശദീകരണം. ഒക്ടോബറിന് ശേഷം ആദ്യമായി രാജ്യമൊട്ടാകെ 15 ലക്ഷം ടെസ്റ്റിംഗ് പ്രതിദിനം നടക്കുന്നുണ്ടെന്ന് ജോണ്‍ ഹോസ്പ്കിന്‍സ് യൂണിവേഴ്‌സിറ്റഇ ട്രാക്കിംഗ് സംവിധആനം വെളിപ്പെടുത്തി. സ്‌ക്കൂളുകളും ജോലിസ്ഥലങ്ങളും യാത്രാസ്ഥലങ്ങളും എ്ല്ലാം ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ടെസ്റ്റിംഗ് സെന്ററുകളിലെ തിരക്ക് വര്‍ധിക്കുകയും ഇവ കൂടുതല്‍ പരീക്ഷഇക്കപ്പെടുകയുമാണെന്ന് ചീഫ് ഓഫ് പബ്ലിക് ആന്റ് ഗവണ്‍മെന്റ് അഫേഴ്‌സ് അറ്റ് നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് കൗണ്ടി ആന്റ് സിറ്റി ഹെല്‍ത്ത് ഒഫീഷ്യല്‍സ്, ഏഡ്രിയല്‍ കസലോട്ടി പറഞ്ഞു. ബൈഡന്‍ ഭരണകൂടം റാപ്പിഡ് ടെസ്റ്റിംഗ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഡിസംബറില്‍ 200 മില്യന്‍ കിറ്റുകള്‍ ലഭ്യമാക്കും എന്നാണ് പറയുന്ന്. കിറ്റുകളുടെ സൂക്ഷിപ്പു ലഘുവിതരണക്കാര്‍ക്ക് വലിയ പ്രശ്‌നമാണ്. ലഭ്യമായ , പരിമിതമായ സ്ഥലത്ത് മരുന്നുകള്‍ സൂക്ഷിക്കുമോ കിറ്റുകള്‍ സൂക്ഷിക്കുമോ എന്നതാണ് വലിയ ചോദ്യം. പ്രസിഡന്റ് ജോ ബൈഡന്‍ ഇന്‍ഷുറന്‌സ് കമ്പനികള്‍ രണ്ട് ടെസ്റ്റുകള്‍ക്കും ഉപയോഗിക്കാവുന്ന ഒരു കിറ്റിന് 25 ഡോളര്‍ ഉപഭോക്താവിന് തിരിച്ചു നല്‍കണം എന്ന് പറഞ്ഞു. എന്നാല്‍ കിറ്റിന്റെ യഥാര്‍ത്ഥ വില എന്താണെന്നോ എന്താണ് ഉപഭോക്താവ് നല്‍കേണ്ട മരുന്നോ വ്യക്തമാക്കിയില്ല. മാത്രമല്ല, ഈ റീ ഇംബേഴ്‌സ്‌മെന്റിന് ഒഴിവു ദിനങ്ങള്‍ കഴിഞ്ഞേ ഫാര്‍മസികള്‍ പരിഗണിക്കൂ. അതുവരെ ഉപഭോക്താവ് തന്നെ വഹിക്കണം. ഒമിക്രോണും ഒഴിവുദിനങ്ങളും കോവിഡ് ടെസ്റ്റ് എടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കും. എ്‌നാല്‍ നിലവിലെ സാഹചര്യത്തില്‍ അവരില്‍ എത്ര ശതമാനം പേര്‍ക്ക് ടെസ്റ്റിംഗ് നടത്തി റിപ്പോര്‍ട്ട് കൈക്കലാക്കി ഉദ്ദിഷ്ഠ കാര്യലബ്ധിക്ക് കഴിയും എന്നറിയില്ല. ഡിസംബര്‍ 25ന് ശേഷവും ജനുവരി 1ന് ശേഷവും ഉള്ള കോവിഡ്-19 കണക്കുകള്‍ ശുഭസൂചനകള്‍ നല്‍കട്ടെ!

ഹൈക്കോടതിയില്‍ മാത്രമാണ് പാവപ്പെട്ടവനു ശരണം. നീതി ലഭിക്കണമെങ്കില്‍ കോടതിയില്‍ മാത്രം പോകണം.  സര്‍ക്കാര്‍  വര്‍ഗീയത കളിക്കുമ്പോള്‍ അല്ല വോട്ടുബാങ്കിനു പിന്നാലെ പോകുമ്പോള്‍ നീതി ലഭിക്കാതെ പാവപ്പെട്ടവര്‍ വലയുകയാണ്.  പാവപ്പെട്ടവര്‍ക്കു നീതി ലഭിക്കാത്ത അവസ്ഥ സംജാകമാകുന്നു. പിങ്ക് പോലീസ്  പീഡിപ്പിച്ച കുട്ടിക്കു നീതി ലഭിക്കണമെങ്കില്‍  കോടതി കനിയണം. തിരുവനന്തപുരം ആറ്റങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ച സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. നഷ്ടപരിഹാരത്തുക എത്രയെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയ അറിയിച്ചേക്കും.

പൊതുജനമധ്യത്തില്‍ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ സമൂഹവും സര്‍ക്കാരും തുണയാകേണ്ടതുണ്ടെന്ന് സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു. ആരോപണ വിധേയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ കടുത്ത നടപടി എടുക്കാത്തതില്‍ കോടതി സര്‍ക്കാരിനെ പലഘട്ടങ്ങളിലായി വിമര്‍ശിച്ചിരുന്നു .ഉച്ചയ്ക്ക് 1. 45 നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുക
കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പിങ്ക് പൊലീസ് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടി വന്നു. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാന്‍ ആവുമോ എന്നുള്ളത് ഇന്ന് സര്‍ക്കാര്‍ അറിയിക്കണം.

ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഡിജിപി ഈ ഉദ്യോഗസ്ഥയെ ഇങ്ങനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് അവര്‍ക്ക് ദോഷ്യം ചെയ്യുമെന്നാണ് കോടതി മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയ ശേഷം കുട്ടി കരഞ്ഞില്ല എന്ന് സംസ്ഥാന ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ആരെ സംരക്ഷിക്കാന്‍ ആണെന്നാണ് കോടതി ചോദിച്ചത്. ജനം കൂടിയപ്പോള്‍ ആണ് കുട്ടി കരഞ്ഞത് എന്ന് ഡിജിപി പറയുന്നത് തെറ്റാണെന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അഭിഭാഷകന്‍ എന്തിനാണ് വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു.

പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ എന്ത് നടപടിയെടുത്തുവെന്നാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്. സ്ഥലം മാറ്റം ഒരു ശിക്ഷാ നടപടിയല്ല. എന്ത് കൊണ്ടാണ് അച്ചടക്ക നടപടിയെടുക്കാന്‍ മടിക്കുന്നത് എന്നാണ് കോടതിയുടെ ചോദ്യം.
കുട്ടിക്ക് മാനസിക പിന്തുണ മാത്രമല്ല വേണ്ടത്, നീതി കിട്ടയെന്ന് കുട്ടിക്ക് തോന്നണമെന്ന് കോടതി പറഞ്ഞു. കുട്ടിയ്ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതാണ് എന്നാണ് തനിക്ക് തോന്നുന്നതെന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കുട്ടിക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നാണ് കോടതി നിലപാട്. അച്ഛന്‍ അദ്ദേഹത്തിനുണ്ടായ നഷ്ടം നിയമപരമായി നേടിയെടുക്കട്ടേ, പക്ഷേ കുട്ടിക്കുള്ള നഷ്ടപരിഹാരം കൊടുത്തേ മതിയാവൂ. നമ്പി നാരായണന് കൊടുത്തത് പോലെ നഷ്ടപരിഹാരം കൊടുക്കണമെന്നും അത് എത്ര എന്നുള്ളത് പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കോടതിയില്‍ ഹാജരായിരുന്നു. ഇപ്പോള്‍ കുട്ടിയുടെ മാനസിക ആരോഗ്യത്തില്‍ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍ കോടതിയെ അറിയിച്ചത്.

പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പ് അംഗീകരിക്കുന്നോ എന്ന് കുട്ടിയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു, എന്നാല്‍ ഈ മാപ്പ് അംഗീകരിക്കുന്നില്ലെന്നാണ് അഭിഭാഷക കോടതിയെ അറിയിച്ചത്. കുട്ടി അനുഭവിച്ച മാനസിക പീഡനം വലുതാണെന്നും അധികൃതരില്‍ നിന്നും നീതി കിട്ടിയില്ലെന്നുമാണ് അഭിഭാഷകയുടെ വിശദീകരണം.

പൊലീസ് അവരുടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും, ഉദ്യോഗസ്ഥയെ രക്ഷിക്കാന്‍ ആണ് ശ്രമം നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപിച്ചു. നിരവിധി വകുപ്പുകള്‍ പ്രകാരം കേസുകള്‍ എടുക്കാവുന്നതാണെന്നും ഇത് ചെയ്തില്ലെന്നുമാണ് പരാതി.

ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കിട്ടി. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular