Thursday, May 2, 2024
HomeKeralaനടിയെ ആക്രമിച്ച കേസ് കൂടുതല്‍ തെളിവുകള്‍ പുറത്ത് ...

നടിയെ ആക്രമിച്ച കേസ് കൂടുതല്‍ തെളിവുകള്‍ പുറത്ത് പെടുമോ ദിലീപ്

ഓരോ ദിവസവും  നടിയെ ആക്രമിച്ച കേസ് കൂടുതല്‍  സങ്കിര്‍ണമാകുകയാണ്. തെളിവുകള്‍ കൂടുതല്‍ പുറത്തു വരുമ്പോള്‍  കോടതിയും പോലീസും  കൂടുതല്‍ സുതാര്യത വരുത്താനുള്ള നീക്കത്തിലാണ്.  സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്കിയാല്‍  ദിലീപിനു കുരുക്കായി മാറും.  പോലീസിനെ വേട്ടയാടിയതുള്‍പ്പെടെ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സാധിക്കുന്ന വിധത്തിലാണ്  കേസ് മുന്നോട്ട് പോകമുന്നത്്.

ഇതിനിടയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നു വെളിപ്പെടുത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരായി. അന്വേഷണ സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് മൊഴി നല്‍കാനാണ് ഇയാള്‍ ഹാജരായിരിക്കുന്നത്.

ഇയാള്‍ ടെലിവിഷന്‍ ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തുകയും അന്വേഷണ സംഘത്തിനു സമര്‍പ്പിച്ചിട്ടുള്ള ശബ്ദം ദിലീപിന്റേതു തന്നെയാണ് എന്ന് ഉറപ്പു വരുത്തുകയുമാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇയാളുടെ മൊഴിയെടുക്കല്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ പുരോഗമിക്കുകയാണ്.

ഇതിനിടെ തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ ഇദ്ദേഹത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിലീപിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ പശ്ചാത്തലത്തിലാണ് സുരക്ഷാ ഭീഷണിയെന്ന പരാതി നല്‍കിയിട്ടുള്ളത്. നാളെ രഹസ്യ മൊഴി നല്‍കാന്‍ കോടതിയിലേക്കു വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം മജിസ്‌ട്രേറ്റ് രണ്ടാം കോടതിയിലാണ് നാളെ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular