Saturday, April 27, 2024
HomeKeralaകുഴഞ്ഞുവീണ യാത്രക്കാരന്‍റെ ജീവന്​​ വേണ്ടി പാഞ്ഞ്​ കെ.എസ്​.ആര്‍.ടി.സി ബസ്

കുഴഞ്ഞുവീണ യാത്രക്കാരന്‍റെ ജീവന്​​ വേണ്ടി പാഞ്ഞ്​ കെ.എസ്​.ആര്‍.ടി.സി ബസ്

കൊ​ട്ടി​യം: യാ​ത്ര​ക്കി​ടെ ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​യാ​ള്‍​ക്ക്​​ കൃ​ത്യ​സ​മ​യ​ത്ത്​ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ന്‍ ഒ​ത്തു​ചേ​ര്‍​ന്ന്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും.

ബു​ധ​നാ​ഴ്ച രാ​ത്രി 8.20ഓ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കൊ​ല്ല​ത്തേ​ക്ക്​ വ​ന്ന കൊ​ല്ലം ഡി​പ്പോ​യി​ലെ ഫാ​സ്റ്റ്​ പാ​സ​ഞ്ച​ര്‍ ബ​സി​ലാ​ണ്​ കൊ​ട്ടി​യം ക​ഴി​ഞ്ഞ​പ്പോ​ള്‍ രാ​ജീ​വ്​ എ​ന്ന യാ​ത്ര​ക്കാ​ര​ന്​ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി കു​ഴ​ഞ്ഞു​വീ​ണ​ത്. ഇ​രി​ക്കു​ക​യാ​യി​രു​ന്ന​യാ​ള്‍ പ്ലാ​റ്റ്​​ഫോ​മി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​ത്​ ക​ണ്ട്​, കൊ​ട്ടി​യ​ത്തു​നി​ന്ന്​ ബ​സി​ല്‍ ക​യ​റി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്​​സ്​ പെ​ട്ടെ​ന്ന്​ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി.

അ​വ​സ്ഥ മോ​ശ​മാ​കു​ന്ന​ത്​ ക​ണ്ട്​ ഡ്രൈ​വ​ര്‍ എ​സ്. ശ്യാം​കു​മാ​റും ക​ണ്ട​ക്ട​ര്‍ എം. ​ശാ​ലി​നി​യും മ​റ്റ്​ യാ​ത്ര​ക്കാ​രു​ടെ പി​ന്തു​ണ​യോ​ടെ വ​ള​രെ പെ​ട്ടെ​ന്ന്​ സ​മീ​പ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ബ​സ്​ ഹോ​ണ്‍ മു​ഴ​ക്കി പാ​ഞ്ഞ്​ നി​മി​ഷ​ങ്ങ​ള്‍ കൊ​ണ്ടാ​ണ്​ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. ക​ല്ലു​വാ​തു​ക്ക​ലി​ല്‍​നി​ന്ന്​ ബ​സി​ല്‍ ക​യ​റു​മ്ബോ​ള്‍ ത​ന്നെ മോ​ശം അ​വ​സ്ഥ​യി​ലാ​യി​രു​ന്ന​താ​യാ​ണ്​ ക​ണ്ട​ക്ട​ര്‍​ക്ക്​ തോ​ന്നി​യ​തെ​ന്ന്​ ഡ്രൈ​വ​ര്‍ എ​സ്. ശ്യാം​കു​മാ​ര്‍ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച്‌​ ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ്​ ബ​സ്​ കൊ​ല്ലം ഡി​പ്പോ​യി​ലേ​ക്ക്​ തി​രി​ച്ച​ത്. ഇ​തി​നി​ട​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണി​ല്‍​നി​ന്ന്​ വീ​ട്ടു​കാ​രെ​യും വി​വ​ര​മ​റി​യി​ച്ചു. ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം ന​ഷ്ട​മാ​യെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ മി​ക​ച്ച സ​ഹ​ക​ര​ണ​മാ​ണ്​ ന​ല്‍​കി​യ​തെ​ന്ന്​ ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular