Wednesday, May 1, 2024
HomeKeralaകൊതുകിനെ കൊണ്ടുവന്നാല്‍ പണം തരാം, വലുതിന് 50 പൈസ, പോരാത്തതിന് വനിതാ കൗണ്‍സിലര്‍മാരുടെ തിരുവാതിര കളിയും

കൊതുകിനെ കൊണ്ടുവന്നാല്‍ പണം തരാം, വലുതിന് 50 പൈസ, പോരാത്തതിന് വനിതാ കൗണ്‍സിലര്‍മാരുടെ തിരുവാതിര കളിയും

കൊച്ചി: കൊതുകിനെ കൊന്ന് കൊണ്ടുവന്നാല്‍ ഉചിതമായ പ്രതിഫലം നല്‍കും. വലിപ്പത്തിനനുസരിച്ച്‌ അ‍ഞ്ച് പൈസ മുതല്‍ 50 പൈസ വരെയാണ് നല്‍കിയത്.

കൊച്ചിയില്‍ കൊതുകുശല്യം രൂക്ഷമായെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസാണ് കൊതുകിന് വില നല്‍കിയത്. സമത്തിനോട് അനുഭാവം പ്രകടിപ്പിച്ച്‌ കൊതുകുകളെ കൈമാറാനും നിരവധി പേര്‍ എത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിലായിരുന്നു സമരം.

നഗരത്തില്‍ കൊതുകുശല്യം അതിരൂക്ഷമാണ്. രാത്രിയില്‍ ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. എന്നിട്ടും കൊതുകുശല്യം ഇല്ലാതാക്കാനുള്ള ഫോഗിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ ഇല്ലെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. പേരിനുവേണ്ടി മാത്രമാണ് ഓടകളില്‍ മരുന്ന് തളിക്കുക.

കൊതുകുശല്യത്തിനെതിരെയുള്ള അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞദിവസങ്ങളിലും വ്യത്യസ്ത പ്രതിഷേധങ്ങള്‍ കൊച്ചിയില്‍ അരങ്ങേറിയിരുന്നു. മട്ടാഞ്ചേരിയില്‍ കൊതുകുപിടിത്ത മത്സരം അരങ്ങേറിയപ്പോള്‍ കോര്‍പ്പറേഷനിലെ പ്രതിപക്ഷ വനിതാ കൗണ്‍സിലര്‍മാര്‍ കൊതുക് ബാറ്റുകളേന്തി തിരുവാതിര കളി നടത്തിയാണ് പ്രതിഷേധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular