Thursday, May 2, 2024
HomeKeralaഎക്​സൈസ്​ പ്രിവന്‍റിവ്​ ഓഫിസര്‍മാരുടെ സ്ഥലംമാറ്റം അസോസിയേഷന്‍ തീരുമാനിക്കും

എക്​സൈസ്​ പ്രിവന്‍റിവ്​ ഓഫിസര്‍മാരുടെ സ്ഥലംമാറ്റം അസോസിയേഷന്‍ തീരുമാനിക്കും

കോ​ട്ട​യം: എ​ക്​​സൈ​സ്​ ഡി​വി​ഷ​നി​ലെ പ്രി​വ​ന്‍റി​വ്​ ഓ​ഫി​സ​ര്‍ ത​സ്തി​ക​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം മാ​റ്റം തീ​രു​മാ​നി​ക്കു​ന്ന​ത്​ അ​സോ​സി​യേ​ഷ​ന്‍.

കോ​ട്ട​യം ഡെ​പ്യൂ​ട്ടി എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​ര്‍ ത​ന്നെ​യാ​ണ്​ കേ​ര​ള സ്​​റ്റേ​റ്റ്​ എ​ക്​​സൈ​സ്​ സ്റ്റാ​ഫ്​ അ​സോ​സി​യേ​ഷ​ന്‍ കോ​ട്ട​യം ജി​ല്ല സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്​ പ്ര​കാ​രം എ​ന്ന സൂ​ച​ന ന​ല്‍​കി വി​ചി​ത്ര ഉ​ത്ത​ര​വ്​ ഇ​റ​ക്കി​യ​ത്. നാ​ലു​വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ഒ​രു താ​ലൂ​ക്കി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ മാ​റ്റാ​ന്‍ എ​ക്​​സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. ​ഈ ​ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ലാ​ണ്​ അ​സോ​സി​യേ​ഷ‍ന്‍റെ സം​സ്ഥാ​ന നേ​താ​വ​ട​ക്കം ഇ​ഷ്​​​ട​ക്കാ​രാ​യ 15 പേ​രെ അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി​യ​ത്. കോ​ട്ട​യം എ​ക്​​സൈ​സ്​ ഇ​ന്‍റ​ലി​ജ​ന്‍റ്​​സ്​ ആ​ന്‍​ഡ്​ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ യൂ​നി​റ്റി​ലെ നാ​ലു പ്രി​വ​ന്‍റി​വ്​ ഓ​ഫി​സ​ര്‍​മാ​രെ സ്ഥ​ലം മാ​റ്റു​ക​യും കോ​ട്ട​യം ഡി​വി​ഷ​നി​ലെ പൊ​ന്‍​കു​ന്നം സ​ര്‍​ക്കി​ള്‍ ഓ​ഫി​സ്, വൈ​ക്കം, ക​ടു​ത്തു​രു​ത്തി റേ​ഞ്ച്​ ഓ​ഫി​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രി​വ​ന്‍റി​വ്​ ഓ​ഫി​സ​ര്‍​മാ​രെ പ​ക​രം നി​യ​മി​ക്കു​ക​യും ചെ​യ്തു​ള്ള ഉ​ത്ത​ര​വി​ലാ​ണ്​ അ​ന​ധി​കൃ​ത സ്ഥ​ലം മാ​റ്റ​വും ക​യ​റി​ക്കൂ​ടി​യ​ത്. സേ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ന്‍​ കൃ​ത്യ​മാ​യ സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്.

ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​സോ​സി​യേ​ഷ​ന്‍ ഒ​രു കാ​ര​ണ​വ​ശാ​ലും സ്ഥ​ലം മാ​റ്റ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ പാ​ടി​ല്ല. ഈ ​നി​യ​മം അ​ട്ടി​മ​റി​ച്ചാ​ണ്​​ കോ​ട്ട​യ​ത്തെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ്. ര​ണ്ടു​വ​ര്‍​ഷ​മെ​ങ്കി​ലും ഒ​രേ താ​ലൂ​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ​യാ​ണ്​ സ്ഥ​ലം​മാ​റ്റ​ത്തി​നു പ​രി​ഗ​ണി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ സ്ഥ​ലം മാ​റ്റം ല​ഭി​ച്ച​വ​രി​ല്‍ പ​ല​രും ഒ​രു​വ​ര്‍​ഷം പോ​ലും ഒ​രേ താ​ലൂ​ക്കി​ല്‍ ജോ​ലി ചെ​യ്യാ​ത്ത​വ​രാ​ണ്. സ്ഥ​ലം മാ​റ്റം ല​ഭി​ച്ച അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന നേ​താ​വ്, ഉ​ള്‍​പ്പെ​ടു​ന്ന തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ ലി​സ്റ്റാ​ണി​ത്.

കോട്ടയം എക്​സൈസ്​ ഡിവിഷനിലെ പ്രിവന്‍റിവ്​ ഓഫിസര്‍മാരുടെ സ്ഥലംമാറ്റം സംബന്ധിച്ച്‌​ കേരള സ്​റ്റേറ്റ്​ എക്​സൈസ്​ സ്റ്റാഫ്​ അസോസിയേഷന്‍ (കെ.എസ്​.ഇ.എസ്​.എ) കോട്ടയം ജില്ല സെക്രട്ടറിയുടെ കത്ത്​ പരാമര്‍ശിച്ച്‌​ ഇറങ്ങിയ ഉത്തരവ്

ക​ഴി​ഞ്ഞ സ്ഥ​ലം​മാ​റ്റ ലി​സ്റ്റി​ലാ​ണ്​ ഇ​യാ​ള്‍ കോ​ട്ട​യ​ത്തെ​ത്തി​യ​ത്. ഇ​പ്പോ​ള്‍ പൊ​ന്‍​കു​ന്നം താ​ലൂ​ക്കി​ലേ​ക്കാ​ണ്​ മാ​റ്റം. വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി​പേ​ര്‍ ന​ല്‍​കി​യ അ​പേ​ക്ഷ ത​ള്ളി​യാ​ണ്​ അ​ര്‍​ഹ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്ക്​ സ്ഥ​ലം മാ​റ്റം ന​ല്‍​കി​യ​ത്. ഇ​തി​നെ​തി​രെ സേ​ന​ക്ക​ക​ത്തു ത​ന്നെ പ്ര​തി​ഷേ​ധ​മു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular