Monday, May 6, 2024
HomeIndiaഹിജാബ് നിരോധന വിഷയത്തില്‍ മലാല നടത്തുന്നത് റാഡിക്കല്‍ ജിഹാദി അജണ്ടയെന്ന് ബി.ജെപി നേതാക്കള്‍

ഹിജാബ് നിരോധന വിഷയത്തില്‍ മലാല നടത്തുന്നത് റാഡിക്കല്‍ ജിഹാദി അജണ്ടയെന്ന് ബി.ജെപി നേതാക്കള്‍

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ആശങ്ക പങ്കുവെച്ച ​നോബല്‍ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യൂസുഫ് സായിക്കെതിരെ വിദ്വേഷ പ്രചാരണവുമായി ബി.ജെ.പി നേതാക്കള്‍.

മലാല റാഡിക്കല്‍ ജിഹാദി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നത്.

ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, മന്‍ജിന്ദര്‍ സിംഗ് സിര്‍സ എന്നിവരാണ് മലാലക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇരുവരും മലാലക്കെതിരെ വര്‍ഗീയ വിദ്വേഷം ചൊരിഞ്ഞത്. മലാല കാര്യങ്ങള്‍ കൃത്യമായി പഠിക്കാതെയാണ് വിമര്‍ശിക്കുന്നതെന്നും മന്‍ജിന്ദര്‍ സിംഗ് സിര്‍സ ആരോപിച്ചു. ഹിന്ദു, സിഖ് പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച്‌ മതം മാറ്റുന്നതിനെ കുറിച്ച്‌ മലാല മിണ്ടുന്നില്ലെന്നും സിര്‍സ ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ഇടാത്തതിന്റെ പേരില്‍ കൊല്ല​പ്പെടുന്നത് റാഡിക്കല്‍ ജിഹാദി അജണ്ടകള്‍ നടപ്പിലാക്കുന്ന മലാല അറിയുന്നില്ലെന്ന് കപില്‍ മിശ്ര ട്വീറ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular