Thursday, May 2, 2024
HomeKeralaഗണേഷ്‌കുമാറിന്റെ ഓഫീസ് സ്ിപിഎമ്മിനു അമര്‍ഷം

ഗണേഷ്‌കുമാറിന്റെ ഓഫീസ് സ്ിപിഎമ്മിനു അമര്‍ഷം

പത്തനാപുരത്തിന് പുറമെ കൊട്ടാരക്കരയിലും കെ ബി ഗണേശ് കുമാറിന് എംഎല്‍എ ഓഫീസ്. കൊട്ടാരക്കരയിലെ കേരള കോണ്‍ഗ്രസ് ബി ഓഫിസിനോട് ചേര്‍ന്നാണ് പുതിയ ഓഫിസ് ആരംഭിച്ചത്. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മണ്ഡലത്തില്‍ ഘടക കക്ഷി എംഎല്‍എ സ്വന്തം ഓഫിസ് തുറന്നത് സിപിഎം നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിരിക്കുകയാണ്.

നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ടെങ്കിലും തല്‍ക്കാലം പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടിയെന്നാണ് സൂചന. പിതാവ് ബാലകൃഷ്ണപിള്ളയുടെ അസാന്നിദ്ധ്യം നികത്താന്‍ വേണ്ടിയാണ് കൊട്ടാരക്കരയിലെ ഓഫിസെന്നാണ് ഗണേശ് പറയുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ് ഗണേശ് കൊട്ടാരക്കരയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.കൊട്ടാരക്കരയിലെ ഓഫിസില്‍ ഇരുന്ന് നടത്തുമെന്ന് പറയുന്ന ഓപ്പറേഷനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന സംശയമാണ് ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ രഹസ്യമായി പ്രകടിപ്പിക്കുന്നത്.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular