Sunday, May 5, 2024
HomeCinemaജെല്ലിക്കെട്ടും ചുരുളിയും ഇഷ്ടപ്പെട്ട ഇന്ത്യന്‍ സിനിമകളെന്ന് ഷോസോ ഇചിയാമ

ജെല്ലിക്കെട്ടും ചുരുളിയും ഇഷ്ടപ്പെട്ട ഇന്ത്യന്‍ സിനിമകളെന്ന് ഷോസോ ഇചിയാമ

തിരുവനന്തപുരം: സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ഇന്ത്യന്‍ സിനിമകള്‍ ചുരുളിയും ജെല്ലിക്കട്ടുമാണെന്ന് വിഖ്യാത നിര്‍മാതാവും ജൂറി അംഗവുമായ ഷോസോ ഇചിയാമ പറഞ്ഞു.
ഉള്ളടക്കത്തിലെ വ്യത്യസ്തത കേരളം രാജ്യാന്തരമേളയെ ശ്രദ്ധേയമാക്കുന്നുവെന്നും ഐഎഫ്‌എഫ്കെ മീഡിയാസെല്ലിനനുവദിച്ച ഓണ്‍ലൈന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു .പ്രതികൂല സാഹചര്യങ്ങളാല്‍ മേളയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. സൂം പ്ലാറ്റ് ഫോമിലൂടെയുള്ള വിലയിരുത്തലും പുതിയ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോയിലെ പ്രേക്ഷകര്‍ക്ക് ഏഷ്യയിലെ സ്വതന്ത്ര്യസിനിമകള്‍ പരിചയപ്പെടുത്തിക്കൊടുക്കാന്‍ തന്റെ നേതൃത്വത്തില്‍ ടോക്കിയോ ഫിലിമെക്ക്സ് എന്ന പേരില്‍ ആരംഭിച്ച മേള ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ഐ എഫ് എഫ് കെ യ്ക്ക് സമാനമാണ് . ഇരു മേളകളുടെയും സിനിമകളുടെ തിരഞ്ഞെടുപ്പും സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാതാവ് എന്ന നിലയില്‍ തിരക്കഥയെക്കാള്‍ വിഷയത്തിനും അതിനു യോജിച്ച നിര്‍മ്മാണ ശൈലിക്കുമാണ് പ്രാധാന്യം നല്‍കുന്നത്. ഒകിനാവയില്‍ ഉണ്ടായ അപ്രതീക്ഷിത ചുഴലിക്കാത്തിന്റെ സമയത്താണ് ജേര്‍ണ എന്ന സിനിമയുടെ ചിത്രീകരണം നടത്തിയതെന്നും ഷൊസോ ഇച്ചിയമ്മ പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular