Monday, May 6, 2024
HomeIndiaപാരസെറ്റമോള്‍ ഉള്‍പ്പടെ 800 അവശ്യമരുന്നുകളുടെ വില കൂടുന്നു; വര്‍ധന ഏപ്രില്‍ ഒന്നുമുതല്‍

പാരസെറ്റമോള്‍ ഉള്‍പ്പടെ 800 അവശ്യമരുന്നുകളുടെ വില കൂടുന്നു; വര്‍ധന ഏപ്രില്‍ ഒന്നുമുതല്‍

ന്യൂഡല്‍ഹി: പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള എണ്ണൂറോളം ആവശ്യമരുന്നുകളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ്‌ അതോറിറ്റി.

10.7 ശതമാനമാണ് വര്‍ധനവ് ഉണ്ടാവുക.

പനി, അലര്‍ജി, ഹൃദ്രോഗം, ത്വക്‌രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വര്‍ധിക്കാന്‍ പോകുന്നത്. പത്ത് ശതമാനം വില ഉയര്‍ത്താനാണ് നിലവിലെ തീരുമാനം.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്ബത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നല്‍കിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം. 2013ലെ ഡ്രഗ്‌സ് (വില നിയന്ത്രണ) ഉത്തരവിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള തുടര്‍നടപടികള്‍ക്കായി ഇത് ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുത്തുകയാണെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ്‌
അതോറിറ്റി നോട്ടീസില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular