Monday, May 6, 2024
HomeKeralaസില്‍വര്‍ ലൈന്‍: സമരം നടത്തുന്നത് പദ്ധതിയുടെ ഇരകളാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ

സില്‍വര്‍ ലൈന്‍: സമരം നടത്തുന്നത് പദ്ധതിയുടെ ഇരകളാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ

തിരുവനന്തപുരം: പ്രതിപക്ഷം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പദ്ധതിക്കെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ്. പ്രതിഷേധം കല്ലിടലിനെതിരെ ശക്തമാക്കുന്നതിനൊപ്പം പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങള്‍ സംസ്ഥാനത്തെ വലിയ കടക്കെണിയിലാക്കുന്ന പദ്ധതിയെന്ന ആരോപണത്തിലൂന്നിയാണ്. സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുടെ സാമ്ബത്തിക ബാധ്യത താങ്ങാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ വിമര്‍ശിച്ചു. സില്‍വര്‍ ലൈന്‍ വലിയ സാമ്ബത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ്. പദ്ധതിയുടെ യഥാര്‍ഥ ചിലവ്. സര്‍ക്കാര്‍ പറയുന്ന തുകയല്ല. നമുക്ക് മുന്നില്‍ ശ്രീലങ്കയില്‍ സംഭവിച്ചത് മാത്യകയായി ഉണ്ട്. കേരളത്തിലു൦ അത്തരത്തിലൊരു സാമ്ബത്തിക പ്രതിസന്ധി മുണ്ടായേക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ സമരമല്ല സില്‍വര്‍ ലൈനില്‍ നടക്കുന്നത്. സമരം നടത്തുന്നത് പദ്ധതിയുടെ ഇരകളാണ് . ലീഗും സജീവമായി സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular