Monday, May 6, 2024
HomeIndia'അവനോടൊപ്പം ജീവിക്കാന്‍ ഞാന്‍ ഓടി രക്ഷപ്പെട്ടു': ഇന്ത്യന്‍ കാമുകനെ വിവാഹം കഴിക്കാന്‍ ഉക്രേനിയന്‍ യുവതി താണ്ടിയ...

‘അവനോടൊപ്പം ജീവിക്കാന്‍ ഞാന്‍ ഓടി രക്ഷപ്പെട്ടു’: ഇന്ത്യന്‍ കാമുകനെ വിവാഹം കഴിക്കാന്‍ ഉക്രേനിയന്‍ യുവതി താണ്ടിയ ദൂരം

ന്യൂഡല്‍ഹി: ഉക്രൈന്‍ – റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ലക്ഷക്കണക്കിന് ഉക്രൈന്‍ ജനതയാണ് ദുരിതക്കയത്തിലായത്.

ചിലര്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ചിലര്‍ മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന പ്രിയപ്പെവരുടെ അടുത്തേക്ക് മടങ്ങി. അത്തരത്തില്‍, പ്രിയപ്പെട്ടയാളെ തിരഞ്ഞ് ഒരു ഉക്രേനിയന്‍ വനിത ഇന്ത്യയിലെത്തി. യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനിലെ വീട്ടില്‍ നിന്നും പലായനം ചെയ്ത അന്ന ഹൊറോഡെറ്റ്‌സ്ക എന്ന യുവതിയാണ് തന്റെ കാമുകനെ തേടി ഇന്ത്യയിലെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍, അവള്‍ക്കായി കാമുകന്‍ അനുഭവ് ഭാസിന്‍ കരുതിയിരുന്ന സര്‍പ്രൈസ് കണ്ട് യുവതി ആശ്ചര്യപ്പെട്ടു.

വിമാനത്താവളത്തില്‍, ഹൊറോഡെറ്റ്‌സ്‌കയെ സ്വാഗതം ചെയ്യാന്‍ കാമുകന്‍ അനുഭവ് ഭാസിന്‍ എത്തിയിരുന്നു. തന്നെ തേടിയെത്തിയ പ്രിയതമയെ വിവാഹമോതിരവുമായാണ് അനുഭവ് സ്വീകരിച്ചത്. കരഞ്ഞുകലങ്ങിയ കണ്ണുമായി വിമാനത്താവളത്തിലെത്തിയ അന്നയ്ക്ക് മുന്നില്‍ അനുഭവ് മുട്ടുകുത്തിയിരുന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. റഷ്യ-ഉക്രൈന്‍ യുദ്ധം അവരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയപ്പോഴും, തന്റെ പ്രിയതമനെ കാണാനാകുമെന്ന പ്രതീക്ഷ അന്ന കൈവിട്ടിരുന്നില്ല. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ഏറെ ദുരിതങ്ങള്‍ താണ്ടിയാണ് അന്ന അനുഭവിന്റെ അടുക്കലെത്തിയത്. വിവാഹാഭ്യര്‍ത്ഥന നടത്തിയാകും, അനുഭവ് തന്നെ സ്വീകരിക്കുക എന്ന് താന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നും, അവന്റെ അമ്മ പൂക്കളുമായാണ് തന്നെ സ്വാഗതം ചെയ്തതെന്നും അന്ന പറയുന്നു.

30 കാരിയായ അന്ന, 2019 ലെ അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യയിലെത്തിയപ്പോഴാണ് അനുഭവിനെ പരിചയപ്പെട്ടത്. ലോക്ക്ഡൗണ്‍ സമയത്ത്, മറ്റൊരു അവധിക്കാലത്ത് അന്ന ഇന്ത്യയില്‍ വീണ്ടുമെത്തിയപ്പോള്‍ പരിചയം പതുക്കെ സൗഹൃദമായും പിന്നീട് പ്രണയമായും മാറി. ഇപ്പോള്‍ സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. റഷ്യ-ഉക്രൈന്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം താനും അനുഭവും മൂന്ന് തവണ വഴക്കിട്ടുണ്ടെന്ന് യുവതി ഓര്‍മ്മിക്കുന്നു. ‘ആദ്യത്തേത്, അദ്ദേഹം എന്നോട് കീവ് വിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആയിരുന്നു. റഷ്യ ഞങ്ങളെ ആക്രമിക്കില്ലെന്ന് ഞാന്‍ അവനോട് തര്‍ക്കിച്ചു. രണ്ടാമത്തേത്, അവന്‍ എന്നോട് ട്രെയിനില്‍ കയറാന്‍ അപേക്ഷിച്ചപ്പോഴാണ്, എനിക്ക് അതിന് ആഗ്രഹമുണ്ടായിരുന്നില്ല. മൂന്നാമത്തെ തവണ ഞങ്ങള്‍ വഴക്കിട്ടത് അദ്ദേഹം എന്നോട് ബങ്കറില്‍ തന്നെ സുരക്ഷിതയായി നില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ്. ഞാന്‍ അവനോട് പറഞ്ഞു, നിങ്ങള്‍ കാത്തിരിക്കൂ, ഞാന്‍ ഇന്ത്യയിലേക്ക് വരുന്നു’, അന്ന വെളിപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular