Thursday, May 2, 2024
HomeIndiaവര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ കരൗലി ജില്ലാ കലക്ടറടക്കം 69 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ കരൗലി ജില്ലാ കലക്ടറടക്കം 69 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

ജയ്പുര്‍: രാജസ്ഥാനില്‍ ദിവസങ്ങള്‍ക്ക് വര്‍ഗീയ സംഘര്‍ഷമുണ്ടായ കരൗലിയിലെ ജില്ലാകലക്ടറടക്കം 69 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍.

ഈ മാസം രണ്ടിന് പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട്​ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ റാലിയില്‍ മുസ്​ലിം പള്ളിക്കുനേരെയുണ്ടായ കല്ലേറാണ്​ കരൗലിയില്‍ സംഘര്‍ഷത്തിന് ഇടയായത്.

പുതിയ ഉത്തരവനുസരിച്ച്‌ കരൗലിയില്‍ രാജേന്ദ്ര സിങ് ഷെഖാവത്തിനെ മാറ്റി അങ്കിത് കുമാര്‍ സിങ്ങിനെ ജില്ലയുടെ പുതിയ കലക്ടറായി നിയമിച്ചിട്ടുണ്ട്. ഷെഖാവത്തിനെ ജയ്പൂരിലെ ഡിപ്പാര്‍ട്ട്മെന്റല്‍ എന്‍ക്വയറി കമീഷണറാക്കിയാണ് സ്ഥലം മാറ്റിയത്.

കൂടാതെ അല്‍വാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് കൈകാര്യം ചെയ്യുന്നതില്‍ വ്യാപക വിമര്‍ശനം നേരിട്ട അല്‍വാര്‍ ജില്ലാ കലക്ടര്‍ നന്നുമാല്‍ പഹാരിയയെയും സര്‍ക്കാര്‍ സ്ഥലം മാറ്റിയിട്ടുണ്ട്. ഇവരെകൂടാതെ നാല് ജില്ലാ കളക്ടര്‍മാരെ സ്ഥലം മാറ്റുകയും ജയ്പൂര്‍ വികസന അതോറിറ്റി കമീഷണറായിരുന്ന ഗൗരവ് ഗോയലിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥലമാറ്റത്തിന്‍റെ ഭാഗമായി ഏഴ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമലതകള്‍ ലഭിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പ് സെക്രട്ടറിയായ പൃഥ്വി രാജിന് മെഡിക്കല്‍, ആരോഗ്യ വകുപ്പുകളുടെ ചുമതല കൂടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular