Thursday, May 2, 2024
HomeGulfഅക്കേഷ്യ പൂത്തു; ഖുറിയാത്ത് ഡാം പരസരത്ത് ഇനി പൂമ്ബാറ്റക്കാലം

അക്കേഷ്യ പൂത്തു; ഖുറിയാത്ത് ഡാം പരസരത്ത് ഇനി പൂമ്ബാറ്റക്കാലം

മസ്കത്ത്: അക്കേഷ്യ മരം പൂത്തതോടെ ഖുറിയാത്തില്‍ വ്യാപകമായി പൂമ്ബാറ്റകളെ കണ്ട് തുടങ്ങി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കണ്ടു വരുന്ന ബഹു വര്‍ണ പൂമ്ബാറ്റകളെയാണ് ഇവിടെ കണ്ടുവരുന്നത്.

പൂമ്ബാറ്റകളെ അടുത്തറിയാനും നിരീക്ഷിക്കാനും നിരവധി പ്രകൃതി സ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഖുറിയാത്തില്‍ എത്തുന്നുണ്ട്. ഖുറിയാത്ത് ഡാം പരസരത്തും സിങ്ക് ഹോള്‍ സമീപത്തുമൊക്കെ പൂമ്ബാറ്റകളെ കാണാം. എല്ലാ വര്‍ഷവും ധാരാളം പൂമ്ബാറ്റകള്‍ സീസണില്‍ ഖുറിയാത്തില്‍ കണ്ട് വരാറുണ്ടെന്ന് പ്രകൃതി നിരീക്ഷകര്‍ പറയുന്നു. ഇവയുടെ ഒത്തുചേരല്‍ നമ്മെ ബോധ്യപ്പെടുത്തുന്നത് വൃക്ഷങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയാണ്. അതിനാല്‍ ഈ അവസരം പ്രകൃതി സംരക്ഷണ ബോധവത്കരണത്തിനാണ് ഉപയോഗിക്കേണ്ടത്. മരങ്ങള്‍വെച്ചു പിടിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് പ്രകൃതി സംരക്ഷണത്തിന്‍റെ ഒന്നാമത്തെ നടപടിയെന്നും ഇവര്‍ പറയുന്നു.

നിലവില്‍ ഒമാനില്‍ 500 ലധികം തരം പൂമ്ബാറ്റകളെയാണ് കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ ഇനം പൂമ്ബാറ്റകളെ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ അധികൃതര്‍ തുടരുകയാണ്. മലയാളത്തില്‍ കരീര വെളുമ്ബന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പൂമ്ബാറ്റക്ക് കേപര്‍ വൈറ്റ് എന്നും പേരുണ്ട്. ആഫ്രിക്ക, ഈജിപ്ത്, അറേബ്യന്‍ ഉപഭൂഖണ്ഡം, ഇന്ത്യന്‍ എന്നിവിടങ്ങളിലാണ് ഇവ വ്യാപകമായി കണ്ടുവരുന്നത്. ഇവ ഒമാനില്‍ സ്ഥിരമായി കാണുന്നവയുമാണ്. ഇവയുടെ ചിറകുകള്‍ സുന്ദരമായിരിക്കും. ചിറകുകളുടെ അറ്റങ്ങളില്‍ മനോഹരമായ കറുപ്പ് വരകളുമുണ്ടായിരിക്കും. സൂര്യോദയം മുതല്‍ അസ്തമയത്തിന് തൊട്ട് മുമ്ബ് വരെ ഇവ സജീവമായിരിക്കും. ഇവ കൂട്ടമായി കൊമ്ബുകള്‍ തോറും പാറിക്കളിക്കുന്ന ഇവയെ സുന്ദരമായ നിറങ്ങള്‍ കാരണം പെട്ടെന്ന് കണ്ടെത്താനാവും. തവിട്ട്, വെള്ള, കറുപ്പ് നിറങ്ങളുള്ള ചിറകുകളിലും കാണാവുന്നതാണ്.

ഖുറിയാത്തില്‍ വ്യാപകമായി കാണുന്ന അക്കേഷ്യ മരങ്ങളാണ് പൂമ്ബാറ്റകളുടെ ഇഷ്ട ഇടം. സമതലങ്ങളിലും താഴ്വരകളിലും ഇവ വ്യാപകമായി വളരുന്നു. ഒട്ടകങ്ങളും മറ്റ് മൃഗങ്ങളും ഇവയുടെ ഇല ഭക്ഷിക്കാറുണ്ട്. അക്കേഷ്യ മരം ഏറെ ഉറപ്പുള്ളതായതിനാല്‍ ട്രക്കുകളുടെ ബോഡി നിര്‍മിക്കാനും മറ്റും ഉപയോഗിക്കുന്നുണ്ട്. തേനീച്ച വളര്‍ത്തുകാര്‍ക്കും മരം ഏറെ പ്രിയപ്പെട്ടതാണ്. ധാരാളം തേന്‍ ലഭിക്കാന്‍ അക്കേഷ്യ മരം സഹായകമാവാറുണ്ട്. ഇതിന്റെ മഞ്ഞപ്പൂക്കള്‍ നിരവധി കുഞ്ഞ് ജീവികള്‍ക്ക് ആവാസം ഒരുക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular