Thursday, May 2, 2024
HomeIndia'ചീങ്കണ്ണിയെ ബലാത്സംഗം ചെയ്തതിന് നാല് പേര്‍ അറസ്റ്റില്‍'; സംഭവം നടന്നത് കടുവ സംരക്ഷണ മേഖലയില്‍!

‘ചീങ്കണ്ണിയെ ബലാത്സംഗം ചെയ്തതിന് നാല് പേര്‍ അറസ്റ്റില്‍’; സംഭവം നടന്നത് കടുവ സംരക്ഷണ മേഖലയില്‍!

മുംബൈ: ( 14.04.2022) മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവ സംരക്ഷണ മേഖലയില്‍ (എസ്ടിആര്‍) ബംഗാള്‍ മോണിറ്റര്‍ ചീങ്കണ്ണിയെ ‘ബലാത്സംഗം’ ചെയ്തതിന് നാല് പേരെ അറസ്റ്റ് ചെയ്തതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നാല് പേര്‍ സംരക്ഷണ മേഖലയുടെ ഭാഗമായ ചന്ദോളി ദേശീയ ഉദ്യാനത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് കേസെടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സന്ദീപ് തുക്കാറാം പവാര്‍, മങ്കേഷ് കാംതേകര്‍, അക്ഷയ് കാംതേകര്‍, രമേഷ് ഘാഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാളുടെ കയ്യില്‍ വേട്ടയാടുന്നതിനുള്ള തോക്കും ഉണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു. രത്നഗിരി ജില്ലയിലെ ഗോഥാനെ ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഇവര്‍ക്കെതിരെ കേസെടുത്ത ശേഷം അന്വേഷണം നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘സത്താറ, സാംഗ്ലി, കോലാപൂര്‍, രത്‌നഗിരി എന്നീ നാല് ജില്ലകളിലായി കടുവ സംരക്ഷണ മേഖല വ്യാപിച്ചുകിടക്കുന്നു. അന്വേഷണത്തില്‍, പ്രതികള്‍ ബെംഗാള്‍ മോണിറ്റര്‍ ചീങ്കണ്ണിയെ ബലാത്സംഗം ചെയ്തതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാല് പേരില്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍ അവരുടെ പ്രവൃത്തിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളില്‍ നിന്ന് എല്ലാ തെളിവുകളും ഞങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്, അവര്‍ ആദ്യം വനംവകുപ്പ് കസ്റ്റഡിയിലായിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ്,’ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എല്ലാ തിങ്കളാഴ്ചയും കേസ് അന്വേഷിക്കുന്ന ഫോറസ്റ്റ് ഓഫീസറുടെ മുമ്ബാകെ ഹാജരായി ഒപ്പിടാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നാല് പേര്‍ക്കെതിരെയും 1972ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സഹ്യാദ്രി ടൈഗര്‍ റിസര്‍വ് (എസ്ടിആര്‍) ഫീല്‍ഡ് ഡയറക്ടര്‍ നാനാസാഹേബ് ലഡ്കട്ട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular