Monday, May 6, 2024
HomeGulfസി.ആറുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സി.ആറുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

മനാമ: കമേഴ്സ്യല്‍ രജിസ്ട്രേഷനുകളുടെ (സി.ആര്‍) എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ വന്‍ വര്‍ധനയെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി വ്യക്തമാക്കി.

2021 ഒന്നാം പാദത്തിനേക്കാളും കോവിഡിനുമുമ്ബുള്ള വര്‍ഷങ്ങളേക്കാളും കൂടുതല്‍ സ്ഥാപനങ്ങളാണ് 2022 ആദ്യപാദത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രാജ്യത്തെ വ്യാപാര, നിക്ഷേപ സംരംഭങ്ങളില്‍ കൂടുതല്‍ പേര്‍ രംഗത്തുവരുന്നത് സാമ്ബത്തിക വളര്‍ച്ചക്ക് കാരണമാകുമെന്ന് അദ്ദേഹം വിലയിരുത്തി. രാജ്യത്തിന്‍റെ സര്‍വതോന്മുഖമായ വളര്‍ച്ചയില്‍ സ്വദേശികളും വിദേശികളും ഒരുപോലെ പങ്കു വഹിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular