Monday, May 6, 2024
HomeKeralaപാചകവാതകവില കൈവിട്ട് മേലോട്ട്, വീട്ടാവശ്യ സിലിണ്ടര്‍ 3.5 രൂപയും വാണിജ്യം 8.5 രൂപയും കൂട്ടി

പാചകവാതകവില കൈവിട്ട് മേലോട്ട്, വീട്ടാവശ്യ സിലിണ്ടര്‍ 3.5 രൂപയും വാണിജ്യം 8.5 രൂപയും കൂട്ടി

കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വന്‍ വിലക്കയറ്റവും വായ്പകളുടെ ഇ.എം.ഐ വര്‍ദ്ധനയും മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്കുമേല്‍ അമിതഭാരം ചുമത്തിക്കൊണ്ട് പാചകവാതക സിലിണ്ടര്‍വില വീണ്ടും കൂട്ടി.

കേന്ദ്രസര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് പൊതുമേഖലാ എണ്ണവിതരണക്കമ്ബനികള്‍ ഈ കടുംകൈ ചെയ്യുന്നത്. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് ഇന്നലെ 3 മുതല്‍ 3.5 രൂപവരെയാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് വില 1,012 രൂപയായി. കൊച്ചിയില്‍ 1,010 രൂപ; കോഴിക്കോട്ട് 1,​011.5 രൂപ. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 8- 8.5 രൂപയും കൂട്ടി. തിരുവനന്തപുരത്ത് വില 2,​376.5 രൂപ. കോഴിക്കോട്ട് 2,​387 രൂപ. കൊച്ചിയില്‍ 2,​357.5 രൂപ.

നികുതിയും വിതരണക്കാരന്റെ കൂലിയും ചേര്‍ത്താല്‍ ഗാര്‍ഹിക,​ വാണിജ്യ സിലിണ്ടര്‍വില ഇനിയും കൂടും. ഗാര്‍ഹിക സിലിണ്ടറിന് 5 ശതമാനവും വാണിജ്യ സിലിണ്ടറിന് 18 ശതമാനവുമാണ് ജി.എസ്.ടി. ഈമാസം ഏഴിന് വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വില 50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.

”പച്ചക്കറി, കോഴി, എണ്ണവില വര്‍ദ്ധനയ്ക്കു പുറമേയാണ് ഗ്യാസ് വിലയും അടിക്കടി കൂടുന്നത്. ഭക്ഷണവില ആനുപാതികമായി കൂട്ടാതെ ഇത്രകാലം പിടിച്ചുനിന്നു. വൈകാതെ ഭക്ഷണവില കൂട്ടും””

-ജി. ജയപാല്‍, പ്രസിഡന്റ്,

കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular