Monday, May 6, 2024
HomeKeralaപലതവണകളായി മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക്

പലതവണകളായി മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക്

തൃശൂര്‍:മഴയെ തുടര്‍ന്ന് പലതവണകളായി മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായി നടത്തും.

മഴ ഇല്ലാത്ത സാഹചര്യം കണക്കിലെടുത്താണ് വെടിക്കെട്ട് നേരത്തേയാക്കുന്നത്.ആദ്യം നിശ്ചയിച്ചിരുന്ന സമയം നാല് മണിയായിരുന്നു.മന്ത്രി കെ രാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വെടിക്കെട്ട് ഉച്ചയ്ക്ക് നടത്താനുള്ള തീരുമാനമെടുത്തത്. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മില്‍ ധാരണയായിട്ടുണ്ട്.

പൂരത്തിന് പുലര്‍ച്ച മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് പലതവണകളായി മാറ്റിവച്ചത്. പകല്‍പ്പൂരം കഴിഞ്ഞ് അന്ന് രാത്രി വെടിക്കെട്ട് നടത്താമെന്നായിരുന്നു ആദ്യം തീരുമാനമെടുത്തത്.അന്നും മഴ വില്ലനായതോടെ വെടിക്കെട്ട് അടുത്ത ദിവസത്തേക്ക് മാറ്റി. പിന്നീട് ഇതും മാറ്റിവെക്കുകയായിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ രണ്ടുവര്‍ഷവും തൃശൂര്‍ പൂരം ചടങ്ങുകളായി മാത്രം ഒതുക്കുകയായിരുന്നു. ഇത്തവണത്തെ പൂരം കണ്ട് ആസ്വദിക്കാന്‍ പതിനായിരങ്ങളാണ് പൂരനഗരയിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ മഴ പൂരപ്രേമികളെ നിരാശയിലാക്കി. വാശിയേറിയ കുടമാറ്റത്തിന്റെ സമയത്തും കനത്ത മഴയുണ്ടായിരുന്നു. എന്നാല്‍ പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നു. തുടര്‍ന്ന് നടന്ന എഴുന്നള്ളിപ്പുകളെ മഴ കാര്യമായി ബാധിച്ചു. ഇവ ചടങ്ങ് മാത്രമാക്കി അവസാനിപ്പിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular